അയര്‍ലണ്ട് മലയാളി രഞ്ജു കുര്യനെ (40) മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്:  അയര്‍ലണ്ടില്‍ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. 

കുടുംബമായി അയര്‍ലണ്ടിലെ കൗണ്ടി കോർക്കില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി രഞ്ജുവാണ് (40) മരിച്ചത്. 

അയര്‍ലണ്ടിലെ പ്രശസ്ത ടൂറിസ്റ്റ് സ്ഥലമായ കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.

അയര്‍ലണ്ടില്‍ നേഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ആണ് ഭാര്യ, ഇവര്‍ക്ക് 2 കുട്ടികള്‍ ആണ് ഉള്ളത്. കുടുംബ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന യുവാവിനെ ഏതാനും ദിവസങ്ങളായി കാണാന്‍ ഇല്ലായിരുന്നുവെന്നാണ് സ്വന്തം ദേശമായ കോഴിക്കോട് നിന്നും ഉള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

കോഴിക്കോട് ബിസ്സിനസ്സ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പ് സീറോ മലബാര്‍ യൂത്ത്  KCYM മുതല്‍ വിവിധ സംഘടകളില്‍ പ്രവർത്തിച്ചു വന്നിരുന്നു.  

നാട്ടിലും വിദേശത്തും എല്ലാവര്‍ക്കും സുപരിചിതനായ വ്യക്തി എന്ന നിലയില്‍ രഞ്ജുവിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിലും കൂട്ടുകാര്‍ക്കും ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !