“അബ്ദുള്ള ഖാൻ ഒരു ഐറിഷ് മനുഷ്യനാണ്, അയാൾ ഒരു പാകിസ്ഥാനി മനുഷ്യനല്ല” - ഡബ്ലിൻ നഗരമധ്യത്തിൽ ഗാർഡയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഗാർഡാ പറയുന്നു..
ഐറിഷ് പൗരത്വവും ഐറിഷ് പാസ്പോര്‍ട്ടും ഉള്ള ഇയാള്‍ ഒരു ഐറിഷ് മനുഷ്യനാണ്, എന്നാല്‍ അല്ലെന്ന് അയര്‍ലണ്ടില്‍ തീവ്ര ഐറിഷ് സമൂഹം..!! ഓൺലൈൻ ചര്‍ച്ചകള്‍ മുറുകുന്നു...
ചിലര്‍ പറയുന്നു.. ..പാസ്പോര്‍ട്ട് മാത്രം പോര.. ഇവിടെ ജനിച്ചാലും പോര.. നിയമം അനുവദിച്ചു, അതും പോര..വിദേശികള്‍ക്ക് ..ഉണ്ടായത്.. അവന്റെ ചോര ഞങ്ങളുടെ പോലെ, അല്ല.. ഇങ്ങനെ പോകുന്നു ചര്‍ച്ചകള്‍ .. എന്താണ് ചര്‍ച്ചകളില്‍.. വരുന്നത്..
കൂടാതെ അയര്‍ലണ്ട് എന്ന യൂറോപ്പിയന്‍ (EU) രാജ്യം കുറെ നാളുകളായി വാർത്തകളില്‍ നിറയുന്നുണ്ട്. AMAZON ല്‍ പണിക്ക് വന്ന ഇന്ത്യക്കാരനെ കുട്ടികളുടെ കൂട്ടം കരുതി കൂട്ടി ആക്രമിച്ചു, നഗ്നനാക്കി ആഘോഷിച്ചു, തുടര്‍ന്ന് ഇതിന് എതിരെ നിരവധി ഇന്ത്യന്‍ കമ്യൂണിറ്റികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇന്ത്യന്‍ എംബസ്സിവരെ വിവിധ മുന്നറിയിപ്പുകള്‍ നല്‍കി. എന്നിട്ടും ആക്രമണം ഇടതടവില്ലാതെ തുടരുമ്പോള്‍ സ്ഥിതിഗതികള്‍ ആളിക്കത്തിക്കുന്നത് തീവ ഐറിഷ് സമൂഹം..!! തുടരുന്നു..
അതിനിടെയാണ്, അയര്‍ലണ്ടില്‍ ഗാർഡയ്ക്ക് ( അയര്‍ലണ്ട് പോലീസ്) നേരെ ആക്രമണം ഉണ്ടായത്. ഈ ആക്രമണം നടത്തിയത് വിദേശിയാണ് എന്ന് വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളില്‍ തീവ്ര തദ്ദേശിയ സമൂഹം കുപ്രചാരണം നടത്തി, അതും ഇന്ത്യ, പാകിസ്താന്‍..തുടങ്ങിയ വിദേശ കുടിയേറ്റക്കാരുടെ തലയില്‍ കെട്ടി വച്ചു.
എന്നാല്‍ ചൊവ്വാഴ്ച ഡബ്ലിനിൽ ഒരു പ്രൊബേഷണറി ഗാർഡ ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് തെറ്റായ വിവരങ്ങൾ പ്രചരിച്ചത് "ആശങ്ക ഉളവാക്കുന്നതാണെന്ന്" മുദ്രകുത്തി, ദേശിയ ചാനല്‍ RTE റിപ്പോർട്ട് ചെയ്തു.
അതായത് Oath (ഭരണഘടനാ പ്രതിജ്ഞ) എടുത്ത് പൗരത്വം നേടി, അയര്‍ലണ്ടില്‍ പാസ്പോര്‍ട്ട് എടുക്കുന്ന സമയം മുതല്‍ ഒരു വിദേശ കുടിയേറ്റക്കാരന്‍ പൂര്‍ണമായി ഐറിഷ് പൗരന്‍ ആകുന്നു. ഐറിഷ് രാജ്യത്തോട് കൂറ് പുലര്‍ത്തുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കാത്ത തീവ്ര തദ്ദേശ ഐറിഷ് സമൂഹം ആണ് പുതിയ വിവാദ ചര്‍ച്ചകളില്‍ ഉള്ളത്...എന്നാണ് സാരം.
ഡബ്ലിൻ സിറ്റി സെന്ററിൽ ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം നടന്ന കാപ്പൽ സ്ട്രീറ്റ് സംഭവവുമായി ബന്ധപ്പെട്ട് ഡബ്ലിൻ സിറ്റി സെന്ററിൽ ഒരു ഗാർഡയെ കുത്തിയതിനെ തുടർന്ന്, "ഐറിഷ് വംശജനായ" അബ്ദുള്ള ഖാൻ എന്ന 20 വയസ്സുള്ള ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തിയതായി RTE റിപ്പോർട്ട് ചെയ്തു.
ആ സമയത്ത് പട്രോളിങ്ങിലായിരുന്ന ഗാർഡയ്ക്ക് കുത്തേറ്റു, ഇത് ഒരു പ്രകോപനവുമില്ലാത്ത ആക്രമണമാണെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചതായി ആർടിഇ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ഡിസ്ചാർജ് ചെയ്തു.
ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലെ അസിസ്റ്റന്റ് ഗാർഡ കമ്മീഷണർ പോൾ ക്ലിയറി, ആർടിഇയുടെ മോർണിംഗ് അയർലൻഡിൽ സംസാരിച്ചപ്പോൾ, സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഓൺലൈനിൽ ഗണ്യമായ അളവിൽ പ്രചരിച്ചതായി പറഞ്ഞു,
"സ്വന്തം ലക്ഷ്യങ്ങൾക്കായി സാഹചര്യങ്ങളെ ആളിക്കത്തിക്കാൻ ഇതുപോലുള്ള സംഭവങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന സ്വന്തം അജണ്ടയുള്ള ചില ആളുകൾ നമുക്കുണ്ട്," അദ്ദേഹം പറഞ്ഞു. ആർടിഇ റിപ്പോർട്ട് ചെയ്യുന്നു.
"Abdullah Khan is an Irish man, he's not a Pakistani man" - Gardai say that 'concerning' misinformation is being spread online following garda being stabbed in Dublin city centre https://t.co/5mglzzeMYT
— TheLiberal.ie (@TheLiberal_ie) August 3, 2025
“ഈ സംഭവത്തിന് ശേഷം വളരെ കൃത്യമല്ലാത്ത തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും വളരെ വേഗത്തിൽ ഓൺലൈനിൽ പ്രചരിച്ചു,” അദ്ദേഹം പറഞ്ഞു, ഗാർഡ “എല്ലായ്‌പ്പോഴും ആളുകളോട് വിശ്വസനീയമായ മാധ്യമ സ്രോതസ്സുകളിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ പറയുന്നു” എന്ന് ആർടിഇ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.