"പലരും രോഗത്തിന്റെ പിടിയിൽ" മുട്ടുചിറയിൽ പ്രദേശവാസികൾ നാളെ അവകാശ സംരക്ഷണ പദയാത്ര നടത്തും

കടുത്തുരുത്തി: മുട്ടുച്ചിറയിൽ കടുത്തുരുത്തി പഞ്ചായത്ത് 8-ാം വാർഡിൽ പ്രവർത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിയുടെ മലിനീക രണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും പ്രദേശവാസികളെ സ്വന്തം സ്ഥലത്ത് ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ നാളെ രാവിലെ 10നു മുട്ടുചിറയിൽ നിന്നു കടുത്തുരുത്തി പഞ്ചായത്തിലേക്ക് ശുദ്ധവായു, ശുദ്ധജലം, പരിസ്ഥിതി അവകാശ സംരക്ഷണ പദയാത്ര നടത്തും. മുട്ടുചിറയിൽ അനീഷ് ലുക്കോസ് പദയാത്ര ഉദ്ഘാടനം ചെയ്യും. ഫാക്ടറിയുടെ മലിനീകരണ പ്രവർത്തനങ്ങൾക്കെതിരെ നാട്ടു കാർ പരിസ്ഥിതി സംരക്ഷണ സമിതി രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഫാക്ടറിയിൽ നിന്നു മലിനജലവും ആസിഡ് കലർന്ന ജലവും തോട്ടിലേക്കും പുരയിടങ്ങളിലേക്കും ഒഴുക്കുന്നു എന്നാണ് പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിയിൽ നിന്നുള്ള മലിനജലം പുരയിടത്തിൽ കെട്ടിനിർത്തിയിരിക്കുന്ന വിവിധ ചിത്രങ്ങൾ കാണാം 











പുരയിടങ്ങളിൽ കെട്ടിനിൽക്കുന്ന മലിനജലം മൂലം കിണറുകൾ മലിനമായതായും നാട്ടുകാരിൽ പലരും രോഗത്തിന്റെ പിടിയിലാണെന്നും പരിസ്ഥിതി സംരക്ഷണ ഭാരവാഹികൾ പറഞ്ഞു. പ്രദേശത്ത് താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സമിതി രൂപീകരിച്ച് സമരത്തിനിറ ങ്ങുന്നത്. പഞ്ചായത്ത് പടിക്കൽ നടക്കു ന്ന പദയാത്ര സമാപന സമ്മേളനത്തിൽ വിവിധ പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കും.

നോട്ടീസ് വിശദമായി :ശുദ്ധ വായു, ശുദ്ധജലം, പരിസ്ഥിതി സംഭക്ഷണ പദയാത്ര:

പരിസ്ഥിതി നശിപ്പിക്കുന്ന, മനുഷ്യാവകാശങ്ങൾ ഹനിക്കുന്ന കമ്പനി അടച്ചുപൂട്ടുക. പ്രദേശവാസികളെ ജീവിക്കാൻ അനുവദിക്കുക. 01-09-2025 തിങ്കൾ രാവിലെ 10 മണിക്ക് മുട്ടുചിറയിൽ നിന്നും കടുത്തുരുത്തി പഞ്ചായത്തിലേക്ക് അവകാശ സംരക്ഷണ പദയാത്ര

പ്രിയ സുഹൃത്തേ,

കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാർഡിൽ പറമ്പത്ത് പ്രവർത്തിക്കുന്ന നീരാക്കൽ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കടുത്തുരുത്തി, മാഞ്ഞൂർ, ഞീഴൂർ കുറവിലങ്ങാട് പഞ്ചായത്ത് വാർഡുകൾ മലിന പ്പെടുത്തുന്നു. രാസമാലിന്യം അടങ്ങിയ മലിനജലം പൊതു തോട്ടിലേക്ക് ഒഴുക്കുകയും അശാസ്ത്രീയമായ ഫാക്ടറി പ്രവർത്തനവും കുടിവെള്ള സ്രോതസ്സുകൾ നശിപ്പിക്കുകയും, ശുദ്ധ വായു ലഭ്യമല്ലാതാക്കുകയും, ദുർഗന്ധപൂരിതമായ രാസ മാലിന്യങ്ങൾ നിറഞ്ഞവായു ശ്വസിക്കേണ്ടി വരികയും, ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും മാരക രോഗങ്ങൾക്ക് കീഴടങ്ങുകയും ചെയ്യേണ്ടിവരുന്നു. കമ്പനിയുടെ പ്രവർത്തനത്താൽ ഉല്പാദിപ്പിക്കപ്പെട്ട മാരക മലിനജലം പൊതു തോട്ടിലേക്ക് ഒഴുക്കുകയും ബാക്കി ജലം കമ്പനിയുടെ സ്ഥലത്ത് തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നത് വഴി ഭൂമിയിൽ താഴ്ന്നിറങ്ങുന്ന മലിനജലം മൂലം പ്രദേശത്ത ജലസ്രോതസ്സുകൾ ആകെ തകർക്കുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കമ്പനിയുടെ പ്രവർത്തനം തുടർന്നാൽ പ്രദേശവാസികൾക്കും ഇതിനോട് ചേർന്നുകിടക്കുന്ന മറ്റു പഞ്ചായത്ത് വാർഡുകളിലെ ജനങ്ങൾക്കും ഇവിടെ താമസിക്കുവാൻ സാധിക്കാത്ത സാഹചര്യം വന്നിരിക്കുന്നു. പ്രദേശവാസികൾക്കാകെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെതിരെ പഞ്ചായത്തിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി കൊടുക്കുന്നതിനായി 01-09-2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുട്ടുചിറ ജംഗ്ഷനിൽ നിന്നും കടുത്തുരുത്തി ടൗൺ ചുറ്റി കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലേക്ക് നാട്ടുകാർ പദയാത്ര നടത്തുന്നു. പദയാത്രയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. മുട്ടുചിറയിൽ പദയാത്ര ഉദ്ഘാടനം ചെയ്തു അഡ്വ. അനീഷ് ലുക്കോസ് (NAPM, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്) സംസ്ഥാന കോ- ഓർഡിനേറ്റർ സംസാരിക്കുന്നു. കടുത്തുരുത്തിയിൽ എത്തുന്ന പദയാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ജോൺ പെരുവന്താനം, മറ്റു പരിസ്ഥിതി മനുഷ്യാവകാശ സാമൂഹ്യ സംഘടന നേതാക്കളായ ദിലീപ് കൈതയ്ക്കൽ, സി.ജെ. തങ്കച്ചൻ, ജോർജ് മുല്ലക്കര, പി. ജെ. തോമസ് തുടങ്ങിയവർ സംസാരിക്കുന്നു. തദവസരത്തിലും തുടർന്നും താങ്കളുടെ സാന്നിധ്യ സഹകരണങ്ങൾ ക്ഷണിക്കുന്നു.

എന്ന്

കൺവീനർ

പരിസ്ഥിതി സംരക്ഷണ സമിതി പറമ്പം ഗ്രാമവികസന സമിതി കുറുപ്പന്തറ

എന്നാൽ കടുത്തുരുത്തി പഞ്ചായത്തിന് ഫാക്ടറിയുടെ മലിനീകരണം ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രവർത്തന ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നും ഫാക്ടറിക്ക് സ്റ്റോപ് മെമ്മോ നൽ കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത പറ ഞ്ഞു. ഫാക്ടറി അധികൃതർ കേസും നിയമ നടപടികളും സ്വീകരിച്ചിരിക്കുകയാണ്. പഞ്ചായത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ് അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !