സിഡ്‌നി: സിഡ്‌നിയിലെ ചലച്ചിത്ര പ്രവർത്തകർ നിർമ്മിച്ച് 'കോലാഹലം' എന്ന മലയാള സിനിമ ഓസ്‌ട്രേലിയയിൽ റിലീസിനൊരുങ്ങുന്നു.
ഓഗസ്റ്റ് 10-ന് സിഡ്‌നിയിലെ റീഡിംഗ് സിനിമാസ്, റൗസ് ഹില്ലിൽ വെച്ച് സിനിമ പ്രദർശിപ്പിക്കും. വിഖ്യാത സംവിധായകൻ ലാൽ ജോസ് അവതരിപ്പിച്ച ഈ ചിത്രം കേരളത്തിൽ മൂന്നാഴ്ച വിജയകരമായി പ്രദർശിപ്പിച്ചിരുന്നു.
സന്തോഷ് പുത്തൻ നിർമ്മിച്ച് രശീദ് പറമ്പിൽ സംവിധാനം ചെയ്ത 'കോലാഹലം' എന്ന സിനിമ, ഒരു കുടുംബത്തിലെ കലഹങ്ങളേയും ബന്ധങ്ങളേയും നർമ്മവും വികാരങ്ങളും സാമൂഹ്യപ്രസക്തിയുമുള്ള വിഷയങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്നു.
പ്രശസ്ത പെർക്യൂഷൻ ആർട്ടിസ്റ്റായ പെരിങ്ങോട്ടുകര നാരായണ മാരാരുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥാതന്തുവാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. മരണാനന്തര ചടങ്ങുകളും അതിനോടനുബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും ട്രെയിലറിൽ കാണാം.
സിഡ്‌നിയിലെ കലാകാരന്മാരുടെ ഈ സംരംഭത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
സിനിമയുടെ ട്രെയിലർ ഇവിടെ കാണാം: https://youtu.be/g4T-xgYatMY?si=Of4h8hIfIp1AgUXT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.