അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നു ജോ ബൈഡനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്..

വാഷിങ്ടൻ ∙ ജോ ബൈഡൻ അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. 2022 ൽ താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ റഷ്യ – യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി – യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് കൂടിക്കാഴ്‌‌ചയ്‌ക്കു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌ന് യുഎസ് നൽകിക്കൊണ്ടിരിക്കുന്ന സഹായം സംബന്ധിച്ച ചോദ്യത്തിന് ആയുധങ്ങൾ നൽകുന്നതല്ലാതെ പണമൊന്നും യുക്രെയ്ന് നൽകുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. നൂറുകണക്കിന് കോടി ഡോളറാണ് ഇതിനോടകം യുക്രെയ്‌ന് യുഎസ് നൽകിയതെന്നും ഇനി എത്രയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് 300 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും ജോ ബൈഡന്റെ കാലത്തായിരുന്നു അതെന്നും ട്രംപ് പറഞ്ഞു
അഴിമതിക്കാരനായിരുന്നു ബൈഡൻ. ബുദ്ധിയില്ലാത്ത മനുഷ്യൻ, അഴിമതി നിറഞ്ഞ ഭരണമായിരുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ അനവധി ജനങ്ങളും സൈനികരും കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ പ്രവർത്തിച്ചില്ല. 2022 ൽ താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ റഷ്യ – യുക്രെയ്ൻ യുദ്ധം ഉണ്ടാകുമായിരുന്നില്ല. അഴിമതിക്കാരനും ഭയങ്കരനുമായ പ്രസിഡന്റ് ആയിരുന്നു ബൈ‍ഡൻ’ – ട്രംപ് പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !