ആറുപേര്‍ ചേര്‍ന്ന് 21-കാരിയെ ഓടുന്നവാനിൽവെച്ച് കൂട്ടബലാത്സംഗംചെയ്ത് റോഡില്‍ തള്ളി.


ഭുവനേശ്വര്‍: ഒഡിഷയില്‍ യുവതിയെ ഓടുന്നവാനിൽവെച്ച് കൂട്ടബലാത്സംഗംചെയ്ത് റോഡില്‍ തള്ളി. ജോലി വാഗ്ദാനംചെയ്ത് കൂട്ടിക്കൊണ്ടുപോയി ആറുപേര്‍ ചേര്‍ന്നാണ് 21-കാരിയെ കൂട്ടബലാത്സംഗംചെയ്തത്. ഉഡാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

കേസില്‍ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു .ഉഡാല-ബാലാസോര്‍ റോഡില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് യുവതി ക്രൂരതയ്ക്കിരയായത്. പ്രതികളെല്ലാം സാറാത്ത് സ്വദേശികളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതികളില്‍ രണ്ടുപേരെ യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. ഈവര്‍ഷമാദ്യം ഒരു ആഘോഷപരിപാടിക്കിടെയാണ് യുവതി ഇവരെ പരിചയപ്പെട്ടത്. പരസ്പരം മൊബൈല്‍നമ്പറുകളും കൈമാറി
തുടര്‍ന്ന് യുവതിക്ക് ഒരുസ്വകാര്യ കമ്പനിയില്‍ ജോലി ശരിയാക്കിനല്‍കാമെന്ന് ഇരുവരും ഉറപ്പുനല്‍കി. ഇക്കാര്യം പറഞ്ഞതോടെ ജോലിക്ക് പോകാന്‍ യുവതിയുടെ അമ്മയും അനുവാദംനല്‍കി. ഇതിനുപിന്നാലെയാണ് നേരത്തേ പരിചയമുള്ള രണ്ടുപേരും ഇവര്‍ക്കൊപ്പം മറ്റ് നാലുപേരും വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തിയത്. ഇവര്‍ യുവതിയെ തങ്ങള്‍ക്കൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വാനില്‍ യാത്രചെയ്യുന്നതിനിടെയാണ് ആറുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗംചെയ്തത്. യുവതി ബഹളംവെയ്ക്കുന്നത് തുടര്‍ന്നതോടെ ഇവര്‍ യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

അക്രമികളില്‍നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ യുവതി അമ്മയെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് അമ്മയെത്തി യുവതിയെ വീട്ടിലേക്ക് തിരികെകൊണ്ടുപോവുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !