അപകടകരമായ രീതിയിൽ ഇരുചക്രവാഹനം ഓടിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അൽ ഖവാനീജിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു യുവാവ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. മറ്റുള്ളവരുടെയും യുവാവിന്റെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിലാണ് വാഹനം ഓടിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു.
ഖുർആനിക് പാർകിന്റെ നടപ്പാതയിൽ വെച്ച് പ്രതി ഒറ്റവീലിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു മണിക്കൂറോളം ട്രാഫിക് പട്രോൾ സംഘം ഇയാളെ ജാഗ്രതയോടെ പിന്തുടർന്നു. അതിന് ശേഷമാണ് ഗാരേജ് കോംപ്ലക്സിനുള്ളിൽവെച്ച് ഇയാളെ പിടികൂടിയത്.' ദുബായ് പൊലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വിശദീകരിച്ചു.പരിശോധനയിൽ, മോട്ടോർസൈക്കിളിന് നിരവധി ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ കാലാവധിയും കഴിഞ്ഞിരുന്നു. തുടർനിയമനടപടികൾക്കായി യുവാവിനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റം തടയുന്നതിനുമുള്ള നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.