കോസ്റ്റാക്കയിലെ കരീബിയന്‍ സമുദ്രതീരം സമുദ്രസമ്പന്നതയ്ക്ക് പേരുകേട്ടതാണ്. കണ്ടല്കാടുകളിലൂടെ സഞ്ചരിക്കുന്ന കടലാമകള്‍ മുതല്‍ പവിഴപ്പുറ്റുകള്‍ക്ക് മുകളിലൂടെ നീന്തിത്തുടിക്കുന്ന സ്രാവുകള്‍ വരെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമാണ് കരീബിയന്‍ സമുദ്രതീരം. അവിടെയാണ് അത്ഭുതകരമായ ഒരു പ്രതിഭാസത്തിന് കാഴ്ചക്കാര്‍ സാക്ഷ്യം വഹിച്ചത്.
തിളങ്ങുന്ന സ്വര്‍ണവും ഓറഞ്ചും കലര്‍ന്ന നിറത്തിലുള്ള ആകര്‍ഷമായ ഒരു സ്രാവിനെ മുങ്ങല്‍ വിദഗ്ധരും മത്സ്യ തൊഴിലാളികളും അടുത്തിടെ ഇവിടെകണ്ടെത്തി കോസ്റ്റാറിക്കയിലെ കരീബിയന്‍ തീരത്ത് ടോര്‍ട്ടുഗ്യൂറോ നാഷണല്‍ പാര്ക്കിന് സമീപമുള്ള മത്സ്യതൊഴിലാളികളാണ് ഈ നഴ്സ്സ്രാവിനെ കണ്ടെത്തിയത്. ഏകദേശം 2 മീറ്റര്‍ നീളമുളള ഈ സ്രാവ് തിളങ്ങുന്ന ഓറഞ്ച് നിറമുളളതും വലിയ വെളുത്ത കണ്ണുകളും ആകര്‍ഷകമായ രൂപവുമുള്ളതായിരുന്നുവെന്നും ഇത്തരത്തിലൊരു സ്രാവിനെ ഇതിന് മുന്‍പ് ഈ പ്രദേശത്ത് കണ്ടിട്ടില്ല എന്നുമാണ് ആളുകള്‍ പറയുന്നത്.
ഓറഞ്ച് നിറം ജനിതക അവസ്ഥയില്‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും മറ്റ് ചില ഘടകങ്ങളും കൂടി ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. പാരിസ്ഥിതിക സമ്മര്‍ദ്ദം, ഉയര്‍ന്ന താപനില, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയും നിറത്തെ സ്വാധീനിച്ചേക്കാം. സ്രാവിന്റെ ഈ അപൂര്‍വ്വ നിറത്തിന് പിന്നിലെ കാരണമെന്താണെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.