ഇന്ത്യൻ ഓഹരി വിപണിയെ ഈയാഴ്ച കാത്തിരിക്കുന്നത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കാരം, മിഷൻ സുദർശൻ ചക്ര എന്നിങ്ങനെ ഒട്ടേറെ അനുകൂലഘടകങ്ങളാണ് ഇന്ത്യക്ക് പുത്തൻ ഊർജം സമ്മാനിച്ചിരിക്കുകയാണ്
എസ്സ് ആൻഡ് പി ഗ്ലോബൽ റേറ്റിങ് ഏജൻസിയും. അതേസമയം ട്രംപ് തുടക്കമിട്ട തീരുവപ്പോരിന്റെ ആഘാതം ശമിക്കാത്തതും ട്രംപ്-പുട്ടിൻ ചർച്ച കാര്യമായ തീരുമാനമില്ലാതെ പിരിഞ്ഞതും ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ച നീളുന്നതും ഓഹരികൾക്കു വൻ വെല്ലുവിളിയാകാനും സാധ്യതയുണ്ട്. ഇന്ത്യൻ ഓഹരി വിപണിയുടെ സാധ്യതകൾ വിശദമായി അറിയാം...തുടർച്ചയായ ആറാഴ്ച നീണ്ട നഷ്ടയാത്രയ്ക്കു സഡൻ ബ്രേക്കിട്ട് ഇന്ത്യൻ ഓഹരികൾ നേട്ടത്തിന്റെ ട്രാക്കിലേക്കു കയറിയ ആഴ്ചയാണ് കടന്നുപോയത്.സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം വീതം നേട്ടം കൂട്ടിച്ചേർത്തു. ഈയാഴ്ചയും തുടരുമോ മുന്നേറ്റം? മുന്നിലുള്ളത് അനുകൂലക്കാറ്റ് മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ സൃഷ്ടിക്കുന്ന കൂട്ടക്കുഴപ്പങ്ങളുമാണ്. ഒപ്പം, പരാജയപ്പെട്ടതിനു തുല്യമായ ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയും. ഓഗസ്റ്റ് 15ന് യുഎസിലെ അലാസ്കയിൽ നടന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ-ട്രംപ് കൂടിക്കാഴ്ചയിൽ ‘സമാധാന ഡീൽ’ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ചർച്ച വിജയിക്കുകയും റഷ്യയും യുക്രെയ്നും വെടിനിർത്തലിലേക്കു പോവുകയും ചെയ്തിരുന്നെങ്കിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.