വനം വകുപ്പ് പിടികൂടിയ മൂന്നര വയസുള്ള പുലിക്കുട്ടി ചത്തു..

തിരുവനന്തപുരം: അമ്പൂരി ചക്കപ്പാറയിൽ പുരയിടത്തിൽനിന്നും വനം വകുപ്പ് പിടികൂടിയ പുലിക്കുട്ടി ചത്തു. മൂന്നര വയസുള്ള പെൺപുലിയാണ് ചത്തത്. വെള്ളിയാഴ്ചയാണ് കാരിക്കുഴിയിൽ നിന്നും മയക്കുവെടിവെച്ച് പുലിയെ പിടികൂടിയത്. പിന്നാലെ ചികിത്സക്കായി വനംവകുപ്പ് നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ചതായിരുന്നു.

എന്നാൽ രാവിലെ ചത്ത നിലയിൽ പുലിക്കുട്ടിയെ കൂട്ടിൽ കണ്ടെത്തി. പുലിക്കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ കമ്പിയിൽ കുരുങ്ങിയതാണെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാകാം മരണകാരണമെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം മയക്കുവെടിയുടെ അമിത ഡോസാണോ മരണകാരണം എന്നും സംശയമുണ്ട്. പുലിക്കുട്ടിയെ പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി സംസ്‌കരിച്ചു

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !