ബാംഗ്ലൂരിലെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രശസ്തമായ സർജാപൂർ മലയാളി സമാജത്തിന്റെ, സർജാപൂരം 2025, ആഗസ്ത് 30 , 31 തീയതികളിൽ അബ്ബയ്യ സർക്കിളിൽ ഉള്ള ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുന്നു. രണ്ടു ദിവസത്തെ വിപുലമായ ആഘോഷം 30 ന് രാവിലെ ഏകദേശം 20 ഓളം ടീമുകൾ പങ്കെടുക്കുന്ന അഖില കർണാടക തിരുവാതിര മത്സരത്തോടെ തുടങ്ങും. ഉച്ച കഴിഞ്ഞ് വിവിധ കലാപരിപാടികൾ, വടം വലി മത്സരം, വൈകിട്ട് മൂവാറ്റുപുഴ ഏഞ്ചൽ വോയ്‌സ് അവതരിപ്പിക്കുന്ന ഏഞ്ചൽ മേലോഡീസ് ഗാനമേള.
ആഗസ്ത് 31 ന് രാവിലെ അത്തപൂക്കളം, സമാജം അംഗംങ്ങളുടെ കലാപരിപാടികൾ, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് ദാനം, സമാജത്തിലെ അധ്യാപകരെ ആദരിക്കുന്ന ചടങ് ഗുരു വന്ദനം, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനംഎന്നിവ ഉണ്ടായിരിക്കും. ഉച്ചക്ക് വിഭവ സമൃദ്ധമായ വള്ളുവനാടൻ ഓണം സദ്യ. വൈകിട്ട് 6 ന് നൃത്തം നാടകം ഫാഷൻ എന്നിവയുടെ മിശ്രണമായി ഡ്രമാറ്റിക് മൂവ്മെന്റ്സ്. രാത്രി 7 :30 ന് പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ പദ്മശ്രീ രാമചന്ദ്ര പുലവരും കൂട്ടരും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത് - മഹാബലി ചരിതം.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പുരാതന കലാരൂപം, രാമചന്ദ്ര പുലവരുടെയും സംഘത്തിന്റെയും അവതരണത്തിലൂടെ ബെംഗളൂരുവിലെ ആസ്വാദകർക്ക് ഒരു വേറിട്ട അനുഭവമായിരിക്കും. രാമായണത്തിലെ കഥാസന്ദർഭങ്ങൾ നിഴൽ രൂപങ്ങളിലൂടെ അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത്, കേരളത്തിൻ്റെ തനത് കലാരൂപങ്ങളിൽ ഒന്നാണ്
ഓണാഘോഷങ്ങളുടെ ഭാഗമായി സർജാപൂരിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് കേരളത്തിന്റെ സാംസ്കാരിക തനിമയും പാരമ്പര്യവും അടുത്തറിയാൻ "സർജാപൂരം 2025" അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. പത്മശ്രീ രാമചന്ദ്ര പുലവരെപ്പോലെ ഒരു ഉന്നത കലാകാരനെ ഈ വേദിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സമാജം ഭാരവാഹികൾ വ്യക്തമാക്കി.പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സർജാപൂർ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്കും സദ്യ കൂപ്പണുകൾക്കും 9945434787
https://share.google/M80gs6rUt8g9maQG3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.