ഇതര പുരുഷ ബന്ധം ആരോപിച്ച് ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം കോൺസ്റ്റബിൾ ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തു..

ജയ്പുർ ∙ വിവാഹമോചന കേസിൽ വാദം കേൾക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രാജസ്ഥാനിലെ ജുൻജുനുവിൽ പൊലീസ് കോൺസ്റ്റബിൾ ഭാര്യയെയും ആറ് വയസ്സുള്ള മകനെയും വാളുകൊണ്ട് ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്തു.

കോൺസ്റ്റബിളായ രാജ്കുമാർ കാന്തിവാൾ പഞ്ചായത്ത് രാജ് വകുപ്പിൽ ജോലി ചെയ്യുന്ന ഭാര്യ കവിത ദേവതിയെ ഏഴു വർഷം മുൻപാണ് വിവാഹം കഴിച്ചത്. രണ്ടു വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 20 നാണ് വിവാഹമോചന കേസിന്റെ വാദം ആരംഭിക്കാനിരുന്നത്. ഇന്ന് കവിതയും മകനും വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ രാജ്കുമാർ എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കിടുകയുമായിരുന്നു. വഴക്കിനിടെ, രാജ്കുമാർ വാളുകൊണ്ട് കവിതയെയും കുട്ടിയെയും ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാർ‌ ഓടി എത്തിയപ്പോഴേക്കും രാജ്കുമാർ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവിതയുടെ ആരോഗ്യനില ഗുരുതരമാണ്
ദമ്പതികളുടെ മകന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സംഭവം നടന്ന് ഏകദേശം മൂന്നു മണിക്കൂറിനു ശേഷം, റെയിൽവേ ട്രാക്കിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാർ റെയിൽവേ ട്രാക്കിനു സമീപം പാർക്ക് ചെയ്ത ശേഷം ഇയാൾ‌ ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ രാജ്കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപുള്ള ഓഡിയോ ക്ലിപ്പും വിഡിയോയും പുറത്തുവന്നു. കവിതയ്ക്ക് ഹരിയാന സ്വദേശിയായ വിക്രം എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്നും അയാളുടെ കുഞ്ഞ് കവിതയുടെ വയറ്റിലുണ്ടെന്നുമാണ് രാജ് കുമാർ പറയുന്നത്. കവിത വിവാഹമോചനത്തിനായി തന്നെ സമ്മർദ്ദത്തിലാക്കിയെന്നും, വിക്രം തനിക്കു നേരെ വധഭീഷണി മുഴക്കുകയാണെന്നും രാജ് കുമാർ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !