മൈസൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗരെയിലെ ബങ്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ലവ്ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സംഘർഷം.
ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽനിന്ന് വിവാഹിതയായ സ്ത്രീ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള ഇതര മതത്തിൽനിന്നുള്ള യുവാവിനൊപ്പം വീടുവിട്ടിറിങ്ങിയിരുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കേരളത്തിൽനിന്ന് കണ്ടെത്തി.സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹിന്ദുസംഘടനാ നേതാക്കൾ സ്ത്രീയോടൊപ്പം പോയ ആൾക്കെതിരേ മുദ്രാവാക്യംവിളിച്ച് സ്റ്റേഷൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു. പോലീസ് ഗേറ്റ് അടച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
തുടർന്ന് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ ദേശീയപാത ഉപരോധിച്ചു. പിന്നീട് രണ്ട് ദിസവത്തിനുള്ളിൽ പരാതിക്കാരോട് സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.