തൊടുപുഴ (ഇടുക്കി): കാളിയാര്‍ സിഐയെ വിമര്‍ശിച്ച സിപിഎം വണ്ണപ്പുറം ലോക്കല്‍ സെക്രട്ടറി ഷിജോ സെബാസ്റ്റ്യന്റെ സ്ഥാനം തെറിച്ചു. ഞായറാഴ്ച വണ്ണപ്പുറത്ത് നടന്ന വണ്ണപ്പുറം, കാളിയാര്‍, മുള്ളരിങ്ങാട് ലോക്കല്‍ കമ്മിറ്റികളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന് വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസാണ് നടപടി പ്രഖ്യാപിച്ചത്
ഈ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട് ജനറല്‍ ബോഡിയില്‍ നിന്ന് ആറ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ മുപ്പതിലധികം പേര് ഇറങ്ങിപ്പോയി. ഒന്‍പത് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രവര്‍ത്തകര്‍ക്ക് ഇടയിലും പ്രതിഷേധം ഉയരുന്നുണ്ട്. കാളിയാര്‍ സിഐയെ വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി പത്രം ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഷിജോ സെബാസ്റ്റ്യന്‍ പ്രസ്താവന നല്‍കിയിരുന്നു.പൊതുപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും സിഐ മോശമായി പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. സാധാരണക്കാര്‍ പരാതിയുമായി ചെന്നാല്‍ പരാതിയില്ലെന്ന് എഴുതി വാങ്ങിക്കുന്നുവെന്നും സിഐയെ നിലയ്ക്കുനിര്‍ത്താന്‍ മേലധികാരികള്‍ ഇടപെടണമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത് ആഭ്യന്തരവകുപ്പിനെ വിമര്‍ശിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഷിജോ സെബാസ്റ്റ്യനോട്, ജില്ല സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു.
മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് ഷിജോ സെബാസ്റ്റ്യനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്പിളി രവികലയ്ക്കാണ് സെക്രട്ടറിയുടെ പകരം ചുമതല. ഇതില്‍ പ്രതിഷേധിച്ചാണ് നിരവധിപേര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്.കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ കീഴിലാണ് വണ്ണപ്പുറം ലോക്കല്‍ കമ്മിറ്റി. ഏരിയാ കമ്മിറ്റിയില്‍ കുറച്ചുനാളുകളായി പ്രശ്നങ്ങള്‍ പുകയുകയാണ്. ഏരിയാ സെക്രട്ടറി അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് ഏതാനും ദിവസംമുന്പ് പ്രചരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.