ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യ തങ്ങളുടെ അടുത്ത വീരേന്ദര്‍ സേവാഗിനെ കണ്ടെത്തിക്കഴിഞ്ഞെന്ന് ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ് ക്ലാര്‍ക്ക് ഇന്ത്യയുടെ പുതിയ സേവാഗായി വിശേഷിപ്പിച്ചത്.
അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണെന്നും ഈ പ്രകടനം തുടര്‍ന്നാല്‍ മികച്ച ഓപ്പണറായി മാറുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു ജയ്‌സ്വാൾ കളിക്കുന്ന രീതി വളരെ മികച്ചതാണ്. എല്ലാം പ്ലാൻ അനുസരിച്ച് പോയാൽ, അദ്ദേഹത്തിന് ലഭിക്കുമെന്ന് നമ്മൾ കരുതുന്ന കരിയർ നന്നായി തന്നെ മുന്നോട്ട് പോകും. കാരണം അദ്ദേഹം ഒരു സൂപ്പർസ്റ്റാറാണ്. അദ്ദേഹം വീരേന്ദർ സെവാഗിനെപ്പോലെ തോന്നിപ്പിക്കുന്നു”, ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ക്ലാർക്ക് പറഞ്ഞു.അദ്ദേഹം അത്ര അപകടസാധ്യതയുള്ള ടോപ്പ് ഓർഡർ ആണ്, അഗ്രസീവാണ്. അദ്ദേഹം ടീമിന്റെ ബാറ്റിംഗ് ശൈലിയുടെ ഉദ്ദേശ്യം സജ്ജമാക്കുന്നു. ഓവലിൽ രണ്ടാം ഇന്നിംഗ്‌സിൽ ‘ഓ, എന്തൊരു കളി, എത്ര അത്ഭുതകരമായ കളിക്കാരൻ’ എന്ന് അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്” ക്ലാർക്ക് കൂട്ടിച്ചേർത്തു.ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഭേദപ്പെട്ട പ്രകടനമാണ് യശസ്വി ജയ്‌സ്വാൾ പുറത്തെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് തുടരാൻ താരത്തിന് സാധിച്ചില്ല. എന്നിരുന്നാലും അഞ്ച് മത്സരങ്ങളിൽ നിന്ന് 411 റൺസാണ് ജയ്സ്വാൾ അടിച്ചുകൂട്ടിയത്. രണ്ട് തവണ താരം പൂജ്യത്തിന് പുറത്തായപ്പോൾ, രണ്ട് സെഞ്ച്വറിയും അത്രയും തന്നെ അർദ്ധസെഞ്ച്വറിയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.