കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. നമ്മൾ 2025 എന്ന പേരിലായിരുന്നു കുടുംബസംഗമം.
യുവജനങ്ങൾക്കൊപ്പം കുടുംബാംഗങ്ങളുമെത്തിയത് ഏറെ ഹൃദ്യമായിരുന്നുവെന്ന് സംഗമത്തിലെത്തിയവർ സാക്ഷ്യപ്പെടുത്തി. യുവതയാണ് സഭയുടേയും ഇടവകയുടേയും ശക്തിയെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പറഞ്ഞു. പ്രസിഡന്റ് സെബാസ്റ്റ്യൻ പൊയ്യാനിയിൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ വന്ദന, ഫാ. ജോസ് കോട്ടയിൽ, ബി യൂണിറ്റ് പ്രസിഡന്റ് അമല ആൻ ബെന്നി, ജനറൽ സെക്രട്ടറിമാരായ എബിൻ സജി, നേഹ ലിജു എന്നിവർ പ്രസംഗിച്ചു. ഡോ. അലക്‌സ് ജോർജ് കാവുകാട്ട് ക്ലാസിന് നേതൃത്വം നൽകി
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.