തിരുവനന്തപുരം: പുതിയ ബസുകള്‍ അലങ്കരിച്ച് കൊണ്ടു നടക്കണമെന്നും ഇടിച്ച് നശിപ്പിക്കരുതെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാര്. കനകക്കുന്നില്‍ സംഘടിപ്പിച്ച വാഹന പ്രദര്‍ശനത്തിലായിരുന്നു മന്ത്രിയുടെ അഭ്യര്‍ത്ഥന. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പഴയ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
ഒരു ബാറ്ററി ബസ് വാങ്ങുന്ന പൈസയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാമെന്നും ഇപ്പോള്‍ നിരത്തിലിറക്കിയ എസി ഡീസല്‍ ബസുകള്‍ക്ക് അഞ്ചര, ആറ് കിലോമീറ്റര്‍ വരെ മൈലേജ് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.'കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡുകള്‍ കടകള്‍ വഴിയും വില്‍ക്കും. 90000 കാര്‍ഡുകള്‍ ഇറക്കിയെങ്കിലും പെട്ടെന്ന് വിറ്റുതീര്‍ന്നു. പിന്നാലെ 30000 കാര്‍ഡുകള്‍ കൂടിയെത്തിയെങ്കിലും ഒരെണ്ണംപോലും ബാക്കിയില്ല. കാര്‍ഡിന്റെ ഒരുഭാഗത്ത് സ്വകാര്യ കമ്പനികളുടെ പരസ്യം നല്‍കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇതും കെഎസ്ആര്‍ടിസിക്ക് വരുമാനമാണ്.' - മന്ത്രി വ്യക്തമാക്കി.
ഓണം ബോണസ്; ഭൂരിഭാഗം ജീവനക്കാരും പരിധിക്ക് പുറത്ത്തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഓണം ബോണസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം ജീവനക്കാരും ബോണസ് പരിധിക്ക് പുറത്താണ്. 24,000 രൂപയ്ക്ക് താഴെ ശമ്പളമുള്ളവര്‍ക്കാണ് ബോണസിന് അര്‍ഹത. 22,000 സ്ഥിരം ജീവനക്കാരില്‍ ഭൂരിഭാഗത്തിനും 35,000 രൂപയ്ക്ക് മേലാണ് ശമ്പളം. ഫലത്തില്‍ 2750 രൂപയുടെ ഉത്സവബത്തയ്ക്കാകും അര്‍ഹതയുണ്ടാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.