കൊച്ചി: നിരോധിത സംഘടനയായ പിഎഫ്ഐയുടെ(പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) സെല്ലുകള്‍ പലരൂപത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിന്റെ തീരദേശം ദേശവിരുദ്ധശക്തികളുടെ പ്രവര്‍ത്തന കേന്ദ്രമാക്കി മാറിയിരിക്കുകയാണ്.
കേന്ദ്രം നല്കുന്ന മുന്നറിയിപ്പുകള്‍ കേരളസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പറഞ്ഞു. ദേശസുരക്ഷയ്ക്ക് കേരളം ഒരു പരിഗണനയും നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ ബിജെപി സംസ്ഥാന ഘടകം കാംപെയ്ന് സംഘടിപ്പിക്കണം. 2026-ല്‍ ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിന്റെ പ്രാഥമിക നടപടിയായി തദ്ദേശ തിരഞ്ഞെടുപ്പിനെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.ഇതിനായി പാര്‍ട്ടി തയ്യാറാക്കിയ മിഷന് 2025 പ്രവര്‍ത്തനപരിപാടി അവതരിപ്പിച്ചു. 21 ഇന കര്മപരിപാടിയെക്കുറിച്ച് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ മേഖലാ ശില്പശാലകള് നടത്തും. സെപ്റ്റംബര്‍ 30-ആകുമ്പോഴേക്കും വാര്‍ഡുതലത്തില്‍വരെ ഈ വികസന അജന്‍ഡ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ രൂപവത്കരിക്കും.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, അപരാജിത സാരംഗി എംപി, സി. സദാനന്ദന് എംപി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ. പദ്മനാഭന്, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.