പാലക്കാട്: ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടെ പരിപാടികൾക്കെത്തിക്കാനുള്ള ആലോചനയുമായി എ ഗ്രൂപ്പും അടുത്ത സഹപ്രവർത്തകരും. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും ഓണപ്പരിപാടികളിലുൾപ്പെടെ രാഹുലിനെ പങ്കെടുപ്പിക്കാനാണ് ആലോചന.
ദീർഘനാൾ മണ്ഡലത്തിൽനിന്ന് വിട്ടുനിൽക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപിയും സിപിഎമ്മും ചർച്ചയാക്കുമെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ കരുതുന്നുണ്ട്. ഇതാണ് അനൗപചാരിക ചർച്ചകളിലേക്ക് വഴിതുറന്നത്. ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ ഈ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നുമുണ്ട്. ആരോപണങ്ങൾ ഉയർന്നശേഷം രാഹുൽ അടൂരിലെവീട്ടിൽ തുടരുകയായിരുന്നു. രാഹുൽ പാലക്കാട്ടെത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന് സിപിഎമ്മും ബിജെപിയും വ്യക്തമാക്കിയിരുന്നു.ഷാഫി പറമ്പിൽ എംപിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച പാലക്കാട്ട് ഇതുസംബന്ധിച്ച് ചർച്ചനടന്നതായി വാർത്തവന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലാണ് യോഗം നടന്നതെന്നായിരുന്നു വാർത്ത. എന്നാൽ, മൂന്നുദിവസമായി താൻ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉഡുപ്പിയിലായിരുന്നെന്ന് സി. ചന്ദ്രൻ പറഞ്ഞു. വീട് പൂട്ടിയിട്ടിരിക്കയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് തിരിച്ചെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സി. ചന്ദ്രൻ പറഞ്ഞുഗ്രൂപ്പുയോഗം ഉണ്ടായിട്ടില്ല -ഷാഫി പറമ്പിൽ
പാലക്കാട് കോൺഗ്രസ് ഗ്രൂപ്പുയോഗം നടന്നുയെന്നത് രാഷ്ട്രീയ അജൻഡവെച്ചുള്ള പ്രചാരണമാണെന്ന് ഷാഫി പറമ്പിൽ എംപി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിൽ അദ്ദേഹവും താനും ചേർന്ന് വ്യാഴാഴ്ച ഗ്രൂപ്പുയോഗം ചേർന്നു എന്നാണ് പറയുന്നത്. ഇങ്ങനെ ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് ഈ പറഞ്ഞ വ്യക്തി പാലക്കാട് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടേ. അദ്ദേഹം 25-ന് കുടുംബസമേതം മംഗളൂരുവിൽ പോയിട്ട് വെള്ളിയാഴ്ച രാവിലെ 6.30-നാണ് പാലക്കാട് തിരിച്ചെത്തിയത്. പിന്നെ എങ്ങനെയാണ് വ്യാഴാഴ്ച ഗ്രൂപ്പുയോഗം ചേരുക. അദ്ദേഹം ട്രെയിൻ ടിക്കറ്റും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഫോട്ടോയും കാണിച്ചുകൊടുത്തു. എന്നിട്ടും ഗ്രൂപ്പുയോഗം ചേർന്നെന്ന് വാർത്ത കൊടുക്കുകയാണ് -ഷാഫി കുറ്റപ്പെടുത്തി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.