കായംകുളം നഗരത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും പ്രധാന ഇരുനില കെട്ടിടം ഘടനാപരമായി സുരക്ഷിതമല്ലെന്നു കണ്ടെത്തിയതോടെ, സ്കൂളിന്റെ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിലായി.
1959-ൽ നിർമിച്ച ഈ കെട്ടിടം കുറച്ച് ദിവസങ്ങൾക്കുമുമ്പ് മുകളിലത്തെ നിലയിൽ നിന്നും കോൺക്രീറ്റ് പാളികൾ പൊട്ടി വീണതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. മുന്‍പ് നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗം ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നെങ്കിലും, സംഭവത്തെ തുടർന്നു കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളജിന്റെ സ്ട്രക്ചറൽ കൺസൾട്ടൻസി വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടം ദൗർബല്യത്തിലാണെന്ന് സ്ഥിരീകരിച്ചു.ഈ കെട്ടിടത്തിൽ 9 ക്ലാസ് മുറികളും, സ്റ്റാഫ് റൂമും, അഞ്ച് ലാബുകളും, സ്കൂളുകളുടെ ഓഫീസുകളും പ്രവർത്തിച്ചു വരികയായിരുന്നു. അപകടം ഒഴിവാക്കാൻ വിദ്യാർത്ഥികളെ മാറ്റിയിട്ടുണ്ടെങ്കിലും, ഓഫീസുകളും മറ്റു ചില ഭാഗങ്ങളും ഇപ്പോഴും ഉപയോഗത്തിലാണ് . സാധുവായ കെട്ടിടമില്ലാത്ത സാഹചര്യത്തിൽ അടുത്ത ഘട്ടത്തിൽ ക്ലാസുകൾ എവിടെയാകുമെന്നത് ആശങ്കയുയർത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.