കണ്ണൂർ: എംഎസ്എഫ് മതസംഘടനയാണെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്. എംഎസ്എഫ് മത സംഘടനതന്നെയാണ്. മുഖം മറച്ച് ക്യാംപസിൽ മതംപറഞ്ഞ് വിദ്യാർത്ഥികളെ വേർതിരിക്കുന്നവരാണ് എംഎസ്എഫ് എന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിക്കുന്നുണ്ട്
സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്ന രൂക്ഷ വിമർശനമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഉയർത്തിയിരിക്കുന്നത്മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ടെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. കണ്ണൂരിലെ ക്യാംപസിൽ നിന്നും എംഎസ്എഫിനെ അകറ്റി നിർത്താമെന്നും മുബാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുന്ന കാലം അതിവിദൂരമല്ലെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ആഞ്ഞടിച്ചു.
എം എം കോളേജിൽ കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽ നിന്ന് പിന്മാറാൻ എംഎസ്എഫ് പ്രേരിപ്പിച്ചുവെന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി ആരോപിച്ചു. എംഎസ്എഫ് ക്യാമ്പസുകളിൽ വർഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണെന്നും മുബാസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. ക്യാംപസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തെരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ലെന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തുന്നുണ്ട്.
കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സി എച്ചിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപംമതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്. എം എം കോളേജിൽ കെ എസ് യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയംതിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്‌ച്ചപാടുകൾക്ക് അനുസരിച്ചാണ്. അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത MSF സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതി വിദൂരമല്ല.
MSF മത സംഘടന തന്നെയാണ്. മുഖം മറച്ച് ക്യാമ്പസ്സിൽ മതം പറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർ തിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസ്സിൽ നിന്നും അകറ്റി നിർത്താം ഈ കൂട്ടരേ...
msfkeralastate
ksukerala
മുബാസ് സീ ഏച്ച്
( കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.