ആര(ബിഹാർ): 40,000 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് ഒരേ ഡിഎൻഎയാണ് എന്നവകാശപ്പെട്ട ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പരിഹസിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ടർ അധികാർ യാത്ര'യുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുത്ത അഖിലേഷ് ആരയിലെ റാലിയിലാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹിക നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം 5,000 വർഷം പഴക്കമുള്ളതാണെന്നാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, അതിന് 40,000 വർഷത്തെ പഴക്കമുണ്ടെന്ന് അടുത്തിടെയാണ് ഞങ്ങൾക്കു മനസ്സിലാവുന്നത്. 5,000 വർഷത്തെ സാമൂഹിക അസമത്വത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.എന്നാൽ, നിലവിലുള്ള ഈ വ്യവസ്ഥയ്ക്ക് 40,000 വർഷം പഴക്കമുണ്ടെന്നാണ് അവർ വാദിക്കുന്നത്. അതുകൊണ്ട് നമ്മൾ അരയും തലയും മുറുക്കി ഇറങ്ങണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ അവധിൽ(യുപി) ബിജെപി പരാജയപ്പെട്ടു. ഇനി അവരെ മഗധിൽ (ബിഹാർ)നിന്നും തുരത്തേണ്ട സമയമാണിത്.' അഖിലേഷ് യാദവ് പറഞ്ഞു.ഈ ആഴ്ച ആദ്യം രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് മോഹൻ ഭാഗവത് ഈ പ്രസ്താവന നടത്തിയത്. 'അഖണ്ഡ ഭാരതത്തിലുള്ളവരെല്ലാം ഹിന്ദുക്കളാണെ'ന്നും അദ്ദേഹം വാദിച്ചിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ തേജസ്വി യാദവുമായി പൂർണ്ണമായി സഹകരിക്കും. അദ്ദേഹം അടുത്ത സർക്കാർ രൂപീകരിക്കുകയും ബിഹാറിനെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യട്ടെ. ബിഹാറിലെ യുവാക്കൾക്ക് തേജസ്വി തൊഴിൽ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് നിർബന്ധിത കുടിയേറ്റത്തിന് അറുതി വരുത്തും. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കട്ടെ. അതോടെ സംസ്ഥാനത്തുനിന്ന് കുടിയേറേണ്ടത് ബിജെപിയുടെ ഊഴമാകും' അദ്ദേഹം പറഞ്ഞു
'ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണ്. വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരുടെ പേരുകൾ അന്യായമായി നീക്കം ചെയ്യപ്പെടുന്നില്ലെന്ന് 'ഇന്ത്യ' സഖ്യത്തിലെ എല്ലാ പ്രവർത്തകരും ഉറപ്പാക്കും. തിരഞ്ഞെടുപ്പ് സമയത്ത്, ജനങ്ങൾക്ക് ഭയമോ ഭീഷണിയോ കൂടാതെ വോട്ട് ചെയ്യാൻ കഴിയുമെന്നും അവർ ഉറപ്പാക്കും.' അഖിലേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.