തിരുവനന്തപുരം: കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സർക്കാർ. മൂന്നുവർഷത്തിനുള്ളിൽ വീടുകളിലും സമൂഹത്തിലും കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് നിലവിലെ നയം പുനഃപരിശോധിക്കുന്നത്.
2016-ൽ നിലവിൽവന്ന നയത്തിൽ കാലോചിതമായ പരിഷ്കരണമാണ് വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നത്. ലഹരിയുപയോഗം, ലിംഗ അസമത്വം എന്നിവ പൂർണമായി ഒഴിവാക്കി പൂർണമായും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബവും സമൂഹവും അധ്യാപകരും കുട്ടികളെ സംരക്ഷിക്കുന്നെന്നും ഉറപ്പാക്കും. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ ഘട്ടംഘട്ടമായി കുറച്ച് അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം.ബാലവേല, ദുരുപയോഗം, അവഗണന എന്നിവ അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ശിശുസംരക്ഷണസ്ഥാപനങ്ങളിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും ആലോചനയുണ്ട്.
പൊതുവിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, പട്ടികജാതി പട്ടികവർഗ വികസനം, കായികം, തൊഴിൽ, പോലീസ്, ഫിഷറീസ്, സാമൂഹികനീതി, ഗതാഗതം, തദ്ദേശസ്വയംഭരണം, എക്സൈസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക
മറ്റ് പ്രധാനലക്ഷ്യങ്ങൾ• ഉത്തരവാദിത്വ രക്ഷാകർതൃത്വം സാധ്യമാക്കുക
• കുടുംബങ്ങൾക്ക് വരുമാനമുറപ്പാക്കുക
• ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പഞ്ചായത്തുതലംവരെ പിന്തുണസംവിധാനം
• അതിക്രമത്തിനിരയാകുന്ന കുട്ടികൾക്ക് അടിയന്തര മാനസികപിന്തുണ
• കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിത നൈപുണിവികസനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.