തിരുവനന്തപുരം ∙ കേരളത്തിലേക്ക് കടല്‍ക്കാറ്റേറ്റ് അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിവിഐപികളുടെ ഇഷ്ടകേന്ദ്രമായ കോവളത്തു തന്നെയാണ് ഇത്തവണ വിവിഐപി ഓണക്കോടികളും ഒരുങ്ങുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഓണക്കോടികളില്‍ ഒരു ഭാഗം ഒരുങ്ങുന്നത് തിരുവനന്തപുരം കോവളത്തെ പെരിങ്ങമലയിലാണ്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ജെയ്ക്കിഷ് കൈത്തറി സൊസൈറ്റിയാണ് പൂര്‍ണമായും കൈകൊണ്ട് തയാറാക്കുന്ന ഓണക്കോടി ഒരുക്കുന്നത്. രാഷ്ട്രപതിക്കുള്ള കേരളത്തിന്റെ ഓണക്കോടി ഇക്കുറി കളര്‍ഫുളാണ്. സ്വര്‍ണ നിറത്തില്‍ ചുവപ്പ് ഡിസൈനിലുള്ള അതിമനോഹരമായ കസവ് സാരി. മുന്താണിയില്‍ ഇലകൊണ്ടുള്ള അത്തം ഡിസൈന്‍. ജെയ്ക്കിഷ് സൊസൈറ്റിയിലെ നെയ്ത്തു കലാകാരനായ രവീന്ദ്രനാണ് മനോഹരമായ സാരിക്ക് പിന്നില്‍. സ്വര്‍ണ നിറത്തില്‍ ചെക്ക് ഡിസൈനിലുള്ള കസവ് ടിഷ്യു കൊണ്ടുള്ള പൊന്നാടയാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത്. വിജയയെന്ന നെയ്ത്തു കലാകാരന്റെ കരവിരുതില്‍ വിരിഞ്ഞതാണ് പ്രധാനമന്ത്രിക്കുളള ഓണസമ്മാനം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പച്ചയില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള സാരിയാണ് നെയ്തെടുത്തത്നെയ്ത്തു കലാകാരി സ്റ്റെല്ലയാണ് സാരി അണിയിച്ചൊരുക്കിയത്. വിവിധ കേന്ദ്രമന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കേരളം സമ്മാനിക്കുന്ന ഓണക്കോടികളുടെ അവസാനവട്ട ഒരുക്കങ്ങളിലാണ് ജെയ്ക്കിഷ് സൊസൈറ്റിയിലെ നെയ്ത്തുകാര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി വിവിഐപികള്‍ക്ക് ഇവിടെ ഓണക്കോടി തയാറാക്കുന്നുണ്ട്. കൈത്തറി ഡയറക്ടറേറ്റ് നല്കിയ ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മാണം. വിഐപികള്‍ക്ക് മാത്രമല്ല ഏത് സാധാരണക്കാര്‍ക്കും നേരിട്ടെത്തി ഇഷ്ട ഡിസൈനുകളില്‍ ഓര്‍ഡര്‍ നല്‍കാനും വാങ്ങാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. വ്യാഴാഴ്ചയോടെ ഓണക്കോടികള്‍ ഹാന്റെക്സിനു കൈമാറുമെന്ന് സൊസൈറ്റി സെക്രട്ടറി വി.സന്തോഷ് പറഞ്ഞു.രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമുള്ള ഓണക്കോടിയുമായി ജെയ്ക്കിഷ് കൈത്തറി സൊസൈറ്റി സെക്രട്ടറി വി.സന്തോഷ്. ചിത്രം മനോരമ
കഴിഞ്ഞ നാലു വര്‍ഷമായി സൊസൈറ്റിയാണ് വിവിഐപി ഓണക്കോടികള്‍ ഒരുക്കുന്നത്. മികച്ച ഗുണനിലവാരവും വ്യത്യസ്തമായ ഡിസൈനുകളും ഒരുക്കുന്നതുകൊണ്ടാണ് തുടര്‍ച്ചയായി ഓര്‍ഡര്‍ ലഭിക്കുന്നത്. ഓരോ ആറു മാസം കൂടുമ്പോഴും വ്യത്യസ്തമായ ഡിസൈനുകള്‍ പരീക്ഷിക്കും. ഇത്തവണയും പല ഡിസൈനുകളും ഉണ്ടാക്കി കാണിച്ചു. സാംപിളുകള്‍ നോക്കി ടെക്നിക്കല്‍ ഓഫിസര്‍മാരായ ബിജു, അനു തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കും. അതുപ്രകാരമാണ് ഓണക്കോടി ഒരുക്കുന്നത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമുള്ള ഓണക്കോടിക്കു പുറമേ 110 പൊന്നാടകള്‍, 15 റോയല്‍ സാരികള്‍ തുടങ്ങിയവരും നിര്‍മിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുക്കുന്ന ഓണക്കോടി വിവിഐപികള്‍ക്ക് സമ്മാനമായി എത്തുന്നത് വലിയ സന്തോഷമാണ്. കൈത്തറിക്കു ലഭിക്കുന്ന വലിയൊരു അംഗീകാരമാണിതെന്നും സന്തോഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.