സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരിക്ക്.

തൃശൂര്‍ ∙ പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍–കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്.

രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്നാണ് വിവരം. ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞു.

തൃശൂര്‍–കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !