കുറ്റിപ്പുറത്ത് താലൂക്ക് ആശുപത്രിക്ക് സമീപം വിവാഹ നിശ്ചയസംഘം സഞ്ചരിച്ച ടൂറിസ്റ്റ്ബസ് മറിഞ്ഞ് അപകടം.നിരവധിപേർക്ക്പരിക്ക്

കുറ്റിപ്പുറത്ത് താലൂക്ക് ആശുപത്രിക്ക് സമീപം വിവാഹ നിശ്ചയസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നിരവധിപേർക്ക്പരിക്ക്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്കാശുപത്രിയിലും കോട്ടക്കലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

.കോട്ടക്കലിൽ നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിന് യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കുറ്റിപ്പുറം താലൂക്കാശുപത്രിക്ക് സമീപത്തു വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് ചരിഞ്ഞ് മറിയുകയായിരുന്നു.
50 തോളം പേരാണ് ബസിലുണ്ടായിരുന്നത്. താനൂർ ഭാഗത്തുള്ള ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. കോട്ടക്കൽ പറപ്പൂർ വീണാലുക്കൽ ഭാഗത്തെ പുന്നക്കൽ കുടുംബത്തിലുള്ളവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. നാലു പേരുടെപരിക്ക് ഗുരുതരമാണ് ഇതിൽ 6 വയസ്സുള്ള കുട്ടിയും ഉൾപ്പെടും. നിസാര പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്കാശുപത്രിയിലും വളാഞ്ചേരി കുറ്റിപ്പുറം എന്നിവടങ്ങളിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !