ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ നീതിയുക്തമായ സംവരണത്തിനായി നയങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പ്പര്യ ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീംകോടതി.
ചരിത്രപരമായി പിന്നാക്കം നില്ക്കുന്ന സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ആദ്യകാലത്ത് സംവരണം ഏര്‍പ്പെടുത്തിയതെങ്കിലും നിലവിലെ സാഹചര്യത്തില്‍ നല്ല സാമ്പത്തിക സാഹചര്യമുളളവരും ഉയര്‍ന്ന സാമൂഹിക പദവിയിലുളളവരുമായ ആളുകള്‍ക്കാണ് അത് ഗുണം ചെയ്യുന്നതെന്നും അതുവഴി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അംഗങ്ങള്‍ക്ക് അവസരങ്ങള്‍ പരിമിതമാകുമെന്നുവെന്നും വാദമുണ്ടായിരുന്നു.
സംവരണ നയത്തില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പിന്തുണ ആവശ്യമുളളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജാതി അടിസ്ഥാനമാക്കിയുളള സംവരണം ഇല്ലാതാക്കണമെന്നതല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അത് കൂടുതല്‍ ഫലപ്രദമാക്കാന്‍ പരിഷ്കരിക്കണം എന്നാണെന്നും ഹര്‍ജിയില്‍ പറയുന്നു. പട്ടികജാതി- പട്ടിക വര്‍ഗ സംവരണങ്ങളില്‍ വരുമാനാധിഷ്ടിത മുന്‍ഗണനാ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ആ വിഭാഗങ്ങളിലെ തന്നെ ഏറ്റവും പിന്നാക്കം നില്ക്കുന്ന വ്യക്തികള്‍ക്ക് അവസരം ലഭിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.