ആരും കണ്ണുരുട്ടി പേടിപ്പിക്കാമെന്ന് വിചാരിക്കണ്ടെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും സി പി എം നെതിരെ പി.കെ. ശശി

ആരും കണ്ണുരുട്ടി പേടിപ്പിക്കാമെന്ന് വിചാരിക്കണ്ടെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും സി പി എം നെതിരെ പി.കെ. ശശി

പാലക്കാട്: മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയും സിപിഎമ്മും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നു. പി.കെ. ശശി വിഭാഗത്തിന്റെ സഹകരണബാങ്ക് ഉദ്ഘാടനത്തില്‍നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നതോടെ അദ്ദേഹം നടത്തിയ പരസ്യപ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആരും കണ്ണുരുട്ടി പേടിപ്പിക്കാമെന്ന് വിചാരിക്കണ്ടെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ല എന്നുമാണ് ബാങ്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പി.കെ. ശശി പറഞ്ഞത്.

ബാങ്കിന്റെ കെട്ടിട ഉദ്ഘാടനം കെ. ശാന്തകുമാരി എംഎല്‍എ നിര്‍വഹിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 'അധികാരികളെ കണ്ണുരുട്ടി പേടിപ്പിക്കാം എന്നൊന്നും ആരും വിചാരിക്കരുത്. ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല. ഈ കാര്യങ്ങളെല്ലാം കൃത്യമായി കാണാനും അറിയാനും വിലയിരുത്താനും ശേഷിയുള്ള, നല്ല ഉശിരുള്ള ജനങ്ങളുള്ള നാടാണ് ഇത്.' പി.കെ. ശശി പറഞ്ഞു.
ആരെങ്കിലും കണ്ണുരുട്ടിയാല്‍ പേടിച്ചു പോകുന്നവരാണ് സഹകരണ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത് എന്ന തെറ്റായ ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് മടക്കി കീശയില്‍ വയ്ക്കുന്നതാണ് നല്ലത്. ഉദ്യോഗസ്ഥന്മാര്‍ ഒറ്റ കാര്യം മനസിലാക്കിയാല്‍ മതി, ഇത് അവസാനത്തെ വെള്ളിയാഴ്ചയല്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പാര്‍ട്ടിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതോടെയാണ് ശാന്തകുമാരി എംഎല്‍എ പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയത് എന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network