മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1989 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'നൊസ്റ്റാൾജിക് സ്കൂൾ ടൈം' രണ്ടാം സംഗമം സംഘടിപ്പിച്ചു. 'നൊസ്റ്റാൾജിയ സീസൺ ടു' എന്ന് പേരിട്ട പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്.
അഗ്നിദ, അനന്യ, ഷീജ, സിന്ധു എന്നിവരുടെ പ്രാർത്ഥനാഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സ്വാഗതസംഘം വൈസ് ചെയർമാൻ സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. സ്വാഗതസംഘം കൺവീനർ നൗഷാദ് യൂസഫ് അധ്യക്ഷത വഹിച്ച ചടങ്ങ്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ മുസ്തഫ ചാലു പറമ്പിൽ ഉദ്ഘാടനം ചെയ്തു. അകാലത്തിൽ പൊലിഞ്ഞുപോയ സഹപാഠികളായിരുന്ന സുരേഷ് പെരുമ്പാൾ, പ്രമോദ് മൂക്കുതല, അഷ്റഫ് പള്ളിക്കര, സുബ്രഹ്മണ്യൻ പന്താവൂർ, നാസർ കാഞ്ഞിയൂർ, സൈഫുന്നിസ തെങ്ങിൽ എന്നിവർക്ക് ദിനേശൻ ടി.സി. അനുശോചനം രേഖപ്പെടുത്തി. ജയരാജൻ, മണികണ്ഠൻ പി.എസ്., സിന്ധു തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന്, ഗ്രൂപ്പ് അംഗമായ റസിയയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടന്നു.ഉന്നതവിജയം നേടിയവർക്ക് ആദരം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അഗ്നിദ പ്രേമദാസ്, ശ്രേയ സുരേഷ്, നിസ്മ നൗഷാദ്, നീരജ വി. ദിലീപ്, അർപിദ് പ്രേമദാസ്, അഹമ്മദ് റാസിക്ക്, അർച്ചന ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുബൈർ ആലുങ്ങൽ, ബിജു സി.പി., ജയരാജ് മടത്തിപ്പാടം, ഫക്രുദീൻ, ജയപ്രകാശ് ഒ.പി., ബൈജു, മണികണ്ഠൻ കണ്ടനകം, ബാബു തിരുമംഗലത്ത്, മൈമൂന, രാജീവ് വി.പി., സുജിത, മണികണ്ഠൻ മാക്കാലി, ഷീജ രാജഗോപാൽ, ഹുസൈൻ കാഞ്ഞിയൂർ എന്നിവർ മെമന്റോയും സർട്ടിഫിക്കറ്റും നൽകി.
വിവിധ കലാ-കായിക മത്സരങ്ങളും സംഗമത്തിന് മാറ്റുകൂട്ടി. കസേരകളി മത്സരത്തിൽ പുരുഷവിഭാഗത്തിൽ രാജീവ് വി.പി.യും, വനിതാ വിഭാഗത്തിൽ ഉമയും വിജയികളായി. സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ അനിത (വനിതാ വിഭാഗം), സുരേഷ് കുമാർ (പുരുഷവിഭാഗം) എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ റഷീദ് ആലുങ്ങൽ, ദിലീപ് വി.വി., ഇബ്രാഹിം കുട്ടി, അഷ്റഫ് പന്താവൂർ, ഉമ, സിന്ധു കെ., മുഹമ്മദ് ഉണ്ണി, അനിത, ബുഷറ തുടങ്ങിയവർ വിതരണം ചെയ്തു.
അംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയിൽ ദിനേശൻ ടി.സി., ഷീജ, സിന്ധു, റസാക്ക്, അഗ്നിദ, സജിത, പ്രേമദാസ്, അനന്യ എന്നിവർ ഗാനങ്ങൾ ആലപിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച സംഗമം ഉച്ചഭക്ഷണത്തിന് ശേഷം വിവിധ കലാപരിപാടികളോടെ വൈകുന്നേരം 5 മണിക്ക് സമാപിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്കും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഹേഷ് നന്ദി രേഖപ്പെടുത്തി. കലാപരിപാടികൾക്ക് ദിനേശൻ, കൃഷ്ണദാസ്, സിന്ധു എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.