പാലാ:- കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ ശനിയാഴ്ച പ്രതിക്ഷേധ ധർണ്ണ നടത്തും.
ഓഗസ്റ്റ് 30 ശനി ഉച്ചകഴിഞ്ഞ് 2.30 ന് മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടക്കുന്ന ധർണ്ണ അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്യും. പ്രൊഫ. സതീഷ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തും. കെ സി ഇ എഫ് താലൂക്ക് പ്രസിഡന്റ് അരുൺ മൈലാടൂർ അധ്യക്ഷത വഹിക്കുന്ന ധർണാ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് ശ്രീ. സുരേഷ് എൻ, രാമപുരം ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി മോളി പീറ്റർ.സഹകരണ ജീവനക്കാർ ഇന്ന് (ശനി) ധർണ്ണ നടത്തും.
0
ശനിയാഴ്ച, ഓഗസ്റ്റ് 30, 2025
താലൂക്കിലെ വിവിധ ബാങ്ക് പ്രസിഡന്റ്മാരായ നൗഷാദ് P H, ടോമി പൊരിയത്ത്, ഉണ്ണികൃഷ്ണൻ നായർ കുളപ്പുറത്ത്, പ്രൊഫ : ജോസഫ് മറ്റം, ഷിബി ജോസഫ്, ഡെന്നി ജോസഫ്, തീക്കോയി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ മുൻകാല നേതാക്കളായ ശ്രീ. കെ എം തോമസ്, ശ്രീ ചാൾസ് ആന്റണി KCEF സംസ്ഥാന- ജില്ലാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.