ആലപ്പുഴ: പെയിന്റിംഗ് ആന്റ് പോളിഷിംഗ് മേഖലയിലുള്ള തൊഴിലാളികളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനും വേണ്ടി ക്ഷേമനിധിയും, എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കികൊണ്ട് പെയിൻിംഗ് തൊഴിലാളികൾ രൂപീകരിച്ച എകെപിപിഎ ആൾകേരള പെയിന്റേഴ്സ് ആന്റ് പോളിഷേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ കാർത്തികപ്പള്ളി താലൂക്ക് സമ്മേളനം നടന്നു
എകെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി അനിഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു. കാർത്തികപള്ളി താലൂക്ക് പ്രസിഡന്റ് ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി സോമൻ ഹരിപ്പാട് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനിൽ കായംകുളം മുഖ്യപ്രഭാഷണം നടത്തി . കാർത്തികപള്ളി താലൂക്ക് സെക്രട്ടറി വിജയൻ ഏവൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആലപ്പുഴ ജില്ല സെക്രട്ടറി സുനിൽ അമ്പിലേത്ത് ഐഡി കാർഡ് വിതരണം നിർവ്വഹിച്ചു. , ആലപ്പുഴ ജില്ല ട്രഷറർ കെ സുധീന്ദ്രദാസ്, ജില്ല കൺവീനർ പീതാംബരൻ ജില്ല ജോയിൻ്റ് സെക്രട്ടറി റെജി പഴവീട് ജില്ല വൈസ്സ് പ്രസിഡൻ്റ് സതീഷ് കരുവേലിത്തറ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് പുതിയ പ്രസിഡന്റായി ഹരിദാസ് കാർത്തികപ്പള്ളിയേയും സെക്രട്ടറിയായി വിജയൻ ഏവൂരിനേയും ട്രഷററായി സോമൻ ഹരിപ്പാടിനേയും വൈസ് പ്രസിഡന്റ്മാരായി അജി പള്ളിപ്പാട് , പ്രസാദ് രാമപുരം , ഷാജി പി എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ബിജു രാഘവൻ , സജി കീരിക്കാട് , ജിജോ മുതുകുളം എന്നിവരേയും കൺവീനറായി സുധീഷ് ചേപ്പാടിനേയും തിരഞ്ഞെടുത്തു.തൊഴിൽ മേഖലയിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും കുത്തക കോർപ്പറേറ്റ് പെയിൻ്റ് കമ്പിനികളുടെ കടന്ന് കയറ്റവും പെയിൻ്റിംഗ് മേഖലയിൽ പണി എടുക്കുന്ന സാധാരണ തൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുകയാണ് ഇതിനെതിരെ ശക്തമായ പ്രക്ഷോപ സമരം നടത്തുവാൻ സമ്മേളനം തീരുമാനിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.