സുൽത്താൻബത്തേരി: മൂന്നാഴ്ചയ്ക്കിടെ രണ്ടുവീടുകളുടെ വാതിലുകൾ കത്തിച്ച് മോഷണശ്രമമുണ്ടായതോടെ ഭീതിയിലായിരുന്നു ജനം.
രണ്ടാമത്തെ സംഭവത്തിനുപിന്നാലെ പ്രതിയെ പിടികൂടിയപ്പോഴാണ് വാതിലുകൾ കത്തിക്കുന്നതിന് പിന്നിലെ കാരണം ഇയാളുടെ ദേഷ്യമാണെന്ന് മനസ്സിലായതെന്ന് പോലീസ് പറഞ്ഞത്.
ഈ മാസം അഞ്ചിന് ഫെയർലാൻഡിൽ ആളില്ലാത്ത ഇരുനിലവീടിന്റെ രണ്ടുവാതിലുകൾ കത്തിച്ചസംഭവത്തിലും കഴിഞ്ഞദിവസം കോട്ടക്കുന്നിൽ ബിജെപി നേതാവ് പി.സി. മോഹനന്റെ വീടിന്റെ വാതിൽ കത്തിച്ചതിലും മാടക്കര പൊന്നംകൊല്ലി പനയ്ക്കൽ രതീഷിനെ (42) യാണ് പോലീസ് അറസ്റ്റുചെയ്തത്.ഫെയർലാൻഡിൽ പതിവായി തേങ്ങയിടാൻ രതീഷിനെ വിളിച്ചിരുന്നയാൾ മറ്റൊരാളെക്കൊണ്ട് തേങ്ങ ഇട്ടതിന്റെ ദേഷ്യത്തിനാണ് ആ വീടിന്റെ വാതിലുകൾ കത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി. കോട്ടക്കുന്നിൽ വാതിൽ കത്തിക്കുന്നതിന്റെ തലേന്ന് ആ വീട്ടിലെത്തിയ രതീഷ് പഴയ കമ്പികളും പൈപ്പുകളും മറ്റും കൊണ്ടുപോകാൻ ശ്രമിച്ചത് സമീപവാസികൾ തടഞ്ഞിരുന്നു.
ഇതിന്റെ ദേഷ്യത്തിനാണ് വാതിലിന് തീയിട്ടതെന്നാണ് പറയുന്നത്. വീടിനകത്ത് കടന്ന പ്രതി അലമാരയിൽ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അതൊന്നുമെടുക്കാതെ വീടിനകത്തെ ടിവി മാത്രമെടുത്ത് പുറത്തുകൊണ്ടുവെക്കുകയായിരുന്നു. മോഷണമല്ല പ്രതിയുടെ ലക്ഷ്യമെന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നതെന്നും പോലീസ് പറഞ്ഞു.
തേങ്ങയിടലും ആക്രിസാധനങ്ങൾ എടുക്കുകയും ചെയ്യുന്ന ഇയാൾ അധികവും ടൗണിലും പരിസരങ്ങളിലും കറങ്ങി നടക്കാറുണ്ട്. മുൻപ് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ വാഹനം കത്തിച്ച കേസിലും പ്രതിയാണ് രതീഷെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.