കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണി പാലാ സ്വദേശിനി അറസ്റ്റിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന ഇടനിലക്കാരിലൊരാളായ യുവതിയെ ഫോർട്ട് പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി.

ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനിയായ പാലാ സ്വദേശി അനു(22) വിനെയാണ് പിടികൂടിയത്. ശനിയാഴ്ച 32 ഗ്രാം എംഡിഎംഎയുമായി മുട്ടത്തറ സ്വദേശിയായ ഗോപകുമാറിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നതെന്ന് മനസ്സിലാക്കിയത്.

തുടർന്ന് ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്റെറെ നേതൃത്വത്തിലുള്ള അന്വേഷക സംഘം ബംഗളൂരുവിൽ എത്തി പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനുവിനെക്കുറിച്ച് സൂചന ലഭിച്ചത്. 

അനുവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയതായുള്ള തെളിവുകളും ലഭിച്ചിരുന്നു. ലഹരി വസ്‌തുക്കൾ കേരളത്തിലെ നിരവധി ചില്ലറ വിതരണക്കാർക്ക് അനു എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷമായി അനുലഹരികടത്ത് നടത്തുന്നുണ്ട്. നിരവധി യുവാക്കളും കടത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ഇടപാടുകൾ. സംഭവത്തിൽ അനുവിൻ്റെ വിതരണക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിലിൽ വാങ്ങാനുള്ള അപേക്ഷ നൽകും. 

സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്നവരെയാണ് സംഘം ചതിക്കുഴിയിൽപ്പെടുത്തുന്നത്. എസ്ഐമാരായ അതുൽ പ്രേം, സുരേഷ്, ശ്രീകുമാർ, എസ്‌സിപിഒമാരായ സിജമോൻ, ശ്രീജിത്, രതീഷ്ആര്യ എന്നിവരും ബംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !