കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.. സംഭവം ഇന്നലെ രാത്രിയിൽ

കോട്ടയം: വൈക്കം – എറണാകുളം റോഡിൽ ചെമ്പിൽ ഓടുന്ന കാറിനു തീപിടിച്ചു.

കാറിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ കാർ നിർത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ ചെമ്പ് പെട്രോൾ പമ്പിനു മുന്നിലായിരുന്നു സംഭവം. 

ടിവി പുരം സ്വദേശികളായ ശിവദാസൻ, ഭാര്യ മാലതി, മകൻ ഷാരോൺ എന്നിവർ സഞ്ചരിച്ച കാറാണ് കത്തിയത്. ഷാരോൺ ആണ് കാർ ഓടിച്ചിരുന്നത്. തൃപ്പൂണിത്തുറയിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറിൽ നിന്നു പുക ഉയരുന്നതു കണ്ട് പെട്ടെന്നു നിർത്തി പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ തീപടർന്നു പിടിച്ചു.

തൊട്ടുപിന്നാലെ ഇന്ധനം നിറച്ച ടാങ്കർ ലോറി വന്നതും കാർ കത്തിയത് പെട്രോൾ പമ്പിനു മുന്നിലായതും ഓടിക്കൂടിയവരെ ഭയപ്പെടുത്തി. നിമിഷങ്ങൾക്കുള്ളിൽ വൈക്കത്തു നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. 

സംഭവത്തെ തുടർന്ന് വൈക്കം – എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാതക ചോർച്ച ഉണ്ടായതാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !