മലയാളി ദമ്പതികൾ യുഎസിലെ വീട്ടിൽ മരിച്ചനിലയിൽ

കുമരകം :മലയാളി ദമ്പതികൾ യുഎസിലെ വീട്ടിൽ മരിച്ചനിലയിൽ. വാക്കയിൽ പരേതനായ വി.ടി.ചാണ്ടിയുടെ മകൻ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയിൽ ആനി പ്രസാദ് (73) എന്നിവരെയാണ് പെൻസിൽവേനിയ ഹാരിസ്ബർഗിലെ വീട്ടിൽ കഴിഞ്ഞ 27നു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ 27നു തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസിൽ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. 

ശീതീകരണ സംവിധാനത്തിലെ തകരാർ മൂലം വാതകച്ചോർച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. സംസ്കാരം 9നു ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പൈൻഗ്രൂവ് സെമിത്തേരിയിൽ. മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകൻ: ഡോൺ കാസ്ട്രോ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !