ട്രംപിന്റെ ഭരണം കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ, ഇന്ത്യയോടുള്ള വ്യക്തിപരമായ നീരസം കൊണ്ടു ചെന്നെത്തിച്ചത് മണ്ടത്തരങ്ങളിൽ

വാഷിങ്ടൻ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു മേൽ ഇരട്ടത്തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതു വ്യക്തിപരമായ നീരസം കാരണമാണെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസ്.

ട്രംപ് അവകാശപ്പെടുന്നതു പോലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതല്ല ഇരട്ടത്തീരുവ ചുമത്താനുള്ള കാരണം. ഇന്ത്യ–പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ അനുവദിക്കാത്തതിന്റെ നീരസമാണ് തീരുമാനത്തിനു പിന്നിലെന്നു ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷത്തിൽ മധ്യസ്ഥനായി ഇടപെടണമെന്നും ഇത് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള അവസരമാക്കണമെന്നുമായിരുന്നു ട്രംപിന്റെ ആഗ്രഹമെന്നു റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ ഒരു മൂന്നാംകക്ഷി ഇടപെടാൻ ഇന്ത്യ ഒരിക്കലും അനുവദിക്കുകയില്ല. ഇതോടെ ട്രംപിനുണ്ടായ വ്യക്തിപരമായ നീരസമാണ് ഇരട്ടത്തീരുവ ചുമത്തിയതിനു പിന്നിൽ –ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !