കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അവലോകനംചെയ്യാൻ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.
ജൂലായ് 12-ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായാണ് 22-ന് എത്തുന്നത്. കൊച്ചിയിൽ നടക്കുന്ന നേതൃയോഗത്തിൽ അടുത്തനൂറുദിവസത്തെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യും.കൊച്ചിയിൽനടന്ന കോർ-കമ്മിറ്റി യോഗത്തിൽ, ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിലെ പാർട്ടി ഇടപെടലിൽ രണ്ടഭിപ്രായമുയർന്നു.സംസ്ഥാനഘടകത്തിന്റെ തിരക്കിട്ട ഇടപെടൽ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന അഭിപ്രായം ചർച്ചയായി. സംഭവത്തിൽ അമിത് ഷാ ഇടപെടുമെന്ന് ഉറപ്പുതന്നതായി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന് അത്തരമൊരുകാര്യം ഉണ്ടാവുന്നത് തെറ്റിദ്ധാരണകൾക്കിടയാക്കുമെന്നും അഭിപ്രായമുണ്ടായി.
എന്നാൽ, ഛത്തീസ്ഗഢ് വിഷയത്തിൽ പാർട്ടി ഇടപെടൽ ഗുണകരമായെന്ന അഭിപ്രായമാണ് നേതൃത്വത്തിൽനിന്നുണ്ടായത്. കോതമംഗലത്തെയും കൊട്ടാരക്കരയിലെയും ‘ലൗ ജിഹാദ്’ ആരോപണമുയർന്ന വിഷയങ്ങൾ ശക്തമായി ഏറ്റെക്കുന്നതിന് പാർട്ടി തീരുമാനിച്ചു. ഇതിനായി ഷോൺ ജോർജിനെയും അനൂപ് ആന്റണിയെയും ചുമതലപ്പെടുത്തി.തൃശ്ശൂരിൽ വോട്ടർപട്ടികസംബന്ധിച്ച വിവാദങ്ങളിൽ കേന്ദ്രമന്ത്രി പുലർത്തുന്ന മൗനവും യോഗത്തിൽ ചർച്ചയായി. സുരേഷ് ഗോപിയുടെ മൗനം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം. എന്നാൽ, ഇക്കാര്യത്തിൽ സുരേഷ് ഗോപിക്കൊപ്പമാണ് പാർട്ടി നിൽക്കേണ്ടതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.