കൊച്ചി : വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്.
സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്.വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻ്റെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ ഉണ്ട് എന്ന സൂചനയാണ് നൽകുന്നത്.ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്.ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം. രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും വോട്ട്ബാങ്ക് പ്രീണനത്തിനായി വിഷയത്തെ താമസ്കരിക്കുന്നത് പ്രതിഷേധാർഹമാണ്.
അതുകൊണ്ടാണ് ഇത്തരം ഹീനകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവമായും ചില വ്യക്തികളുടെ മാത്രം കാര്യമായും ഈ വിഷയത്തെ നിസാരവൽക്കരിക്കാതെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ഡോ ഫിലിപ്പ് കവിയിൽ,ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ പ്രൊഫ കെ എം ഫ്രാൻസിസ്,രാജേഷ് ജോൺ,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,തോമസ് ആന്റണി, തമ്പി എരുമേലിക്കര, ജോമി ഡോമിനിക്, ഡോ കെ പി സാജു, അഡ്വ മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.