രാമപുരം, കോട്ടയം: കർക്കിടക മാസ നാലമ്പല ദർശന കാലത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ആയിരക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രങ്ങളിൽ എത്തുന്ന സാഹചര്യത്തിൽ പൊലീസ് സാന്നിധ്യത്തിന്റെ കുറവും ട്രാഫിക് നിയന്ത്രണത്തിന്റെ അഭാവവും ഭക്തർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്ന് ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടി.
വാഹനക്കുരുക്കും, കൃത്യമായ പാർക്കിംഗിന്റെ അഭാവവും, നടപ്പാതകളിലെ തിരക്കുമൂലം ഭക്തർക്ക് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ നേരിടേണ്ടി വരുകയാണ്. തൽസമയം കൃത്യമായ പോലിസ് ഇടപെടൽ ഇല്ലാത്തത് കടുത്ത ഗതാഗത കുരുക്കിൽ ഭക്തരെ എത്തിക്കുന്നു.ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ. പിയസ് തച്ചുമുറി അദ്ധ്യക്ഷനായിരുന്ന ഇ യോഗത്തിൽ ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്രീ. മനോജ് തടത്തിൽ പാലാ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. ദീപു മേതിരി മണ്ഡലം മീഡിയ കൺവീനർ
ശ്രീ. ജയകൃഷ്ണൻ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് നാഗത്തിങ്കൽ വൈസ് പ്രസിഡന്റ്
ശ്രീ. അനൂപ് മുതിർന്ന നേതാവ് ശ്രി. ശാരിക സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ജനസുരക്ഷയും ദർശനത്തിന്റെ അഴകും നിലനിർത്താൻ, അധികാരികൾ അടിയന്തിരമായി കൂടുതൽ പോലീസുകാരെ നിയോഗിക്കുകയും, ട്രാഫിക് നിയന്ത്രണങ്ങളും, ബാരിക്കേഡുകളും, സൈൻബോർഡുകളും സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.