ചങ്ങരംകുളം: സംഘർഷങ്ങളില്ലാത്ത ജീവിതമാണ് മതം ലക്ഷ്യമാക്കുന്നതെന്നും ആത്മീയതയിലൂന്നി ജീവിതം ക്രമപ്പെടുത്തുന്നതിലൂടെ സമാധാന ജീവിതത്തിനു മാത്രമല്ല ; മറ്റുള്ളവർക്കു നന്മ പകർന്നുകൊടുക്കാനും മനുഷ്യർക്ക് സാധിക്കുമെന്നും കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ജന. സെക്രട്ടറിയും മലപ്പുറം മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു.
മാനുഷിക വിഷയങ്ങളിൽ മനുഷ്യരെല്ലാം ഒന്നിക്കുമ്പോഴും സങ്കുചിത താത്പര്യങ്ങളുടെ പേരിൽ ചിലരെങ്കിലും അപശബ്ദങ്ങളുയർത്തുന്നത് പരിഷ്കൃത സമൂഹമെന്ന നമ്മുടെ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും തങ്ങൾ പറഞ്ഞു. പന്താവൂർ ഇർശാദിൽ അഞ്ചുവർഷമായി ദഅവ കോളജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സിദ്ദീഖിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇഹ്‌യാ ഉലൂമിദ്ദീൻ പഠന വേദിയുടെ ആറാം വാർഷിക പ്രഖ്യാപനം നടത്തുകയായിരുന്നു തങ്ങൾ. ഐ സി എഫ് ഇൻറർനാഷണൽ ഉപാധ്യക്ഷൻ പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ,ഖത്തർ നാഷണൽ സെക്രട്ടറി നൗഷാദ് അതിരുമട, കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, എം ഹൈദർ മുസ്‌ലിയാർ, വി വി അബ്ദുർറസ്സാഖ് ഫൈസി, കെ സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, വി പി ശംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി,
എൻ വി എം കുട്ടി അൻവരി , അബ്ദുജലീൽ അഹ്സനി, എ മുഹമ്മദുണ്ണി ഹാജി, വി കെ അലവി ഹാജി, സുഹൈർ ഇല്ലത്ത്, വി കെ ബശീർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.