രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി വനിതാ നേതാക്കൾ രംഗത്ത്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി വനിതാ നേതാക്കൾ. രാഹുൽ രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎ സ്ഥാനത്തുനിന്ന് അടക്കം രാഹുൽ മാറി നിൽക്കണം. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് തുടരെ തുടരെ പുറത്തുവരുന്നത്. സ്വയം മാറി നിൽക്കാന്‍ രാഹുൽ ഇനിയും അറച്ചു നിൽക്കേണ്ടതില്ല. 

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയ നടപടി നന്നായെന്നു ഷാനിമോൾ പറഞ്ഞു. ആരെയും വ്യക്തിപരമായി ഉപദ്രവിക്കാനല്ല അഭിപ്രായ പ്രകടനം നടത്തുന്നത്. ഇതിനകത്ത് സാമൂഹിക ഉത്തരവാദിത്തം ഉണ്ട്. അതനുസരിച്ചുള്ള തീരുമാനം കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടാകും എന്ന വിശ്വാസമാണ് ഉള്ളതെന്നും ഷാനിമോൾ പറഞ്ഞു.

ആരോപണ വിധേയർ ഒരു കാരണവശാലും സ്ഥാനത്തിരിക്കരുതെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു. എംഎൽഎ സ്ഥാനത്തുനിന്ന് മാറി അന്വേഷണത്തെ നേരിടണം. അതിനു കാലതാമസം ഉണ്ടാകരുത്.

നിരവധി ആരോപണങ്ങൾ രാഹുലിനെതിരെ ഉയരുകയാണ്. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയത് സ്വാഗതാർഹമാണെന്നും രമ പറഞ്ഞു. 

രാഹുൽ രാജിവയ്ക്കണമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. മറ്റ് പ്രസ്ഥാനങ്ങളിലെ കാര്യം നോക്കേണ്ടതില്ല. എന്നും സ്ത്രീകളെ സംരക്ഷിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ഇന്നലെ തന്നെ രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ആരോപണങ്ങൾ തെറ്റാണെങ്കിൽ രാഹുലിന് മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു എന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !