വിവിധ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി പ്രിയ മറാഠേ (38) അന്തരിച്ചു. അർബുദമാണ് മരണകാരണം.
'പവിത്ര രിഷ്ത' എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടിയാണ് പ്രിയ മറാഠേ. ഞായറാഴ്ച രാവിലെയായിരുന്നു പ്രിയയുടെ മരണം.കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രിയ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ നാലുമണിക്ക് മീരാ റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. നടൻ ശന്തനു മോഘെയാണ് ഭർത്താവ്.'യാ സുഖാനോ യാ' എന്ന പരമ്പരയിലൂടെയാണ് പ്രിയ ടെലിവിഷൻ രംഗത്തേക്ക് എത്തിയത്. തുടർന്ന് 'ചാർ ദിവസ് സസുച്ചെ' ഉൾപ്പെടെ നിരവധി മറാഠി സീരിയലുകളിൽ അഭിനയിച്ചു. വിദ്യാ ബാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'കസം സേ' ആയിരുന്നു ആദ്യ ഹിന്ദി സീരിയൽ. 'കോമഡി സർക്കസി'ലും അവർ ഭാഗമായിരുന്നു. ഹിറ്റ് ടിവി സീരിയലായ 'പവിത്ര രിഷ്ത'യിൽ, അങ്കിത ലോഖണ്ഡെ അവതരിപ്പിച്ച അർച്ചന എന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് പ്രിയ വേഷമിട്ടത്.ബഡേ അച്ചേ ലഗ്തേ ഹേ, തു തിഥേ മേ, സാത്ത് നിഭാന സാഥിയാ, ഉത്തരാൻ, ഭാരത് കാ വീർ പുത്ര - മഹാറാണാ പ്രതാപ്, സാവ്‌ധാൻ ഇന്ത്യ, ആത്താ ഹൗ ദേ ധിംഗാന എന്നിവയാണ് പ്രിയ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകൾ.
2012 ഏപ്രിലിലാണ് പ്രിയയും ശന്തനുവും വിവാഹിതരായത്. 'സ്വരാജ്യരക്ഷക് സംഭാജി' എന്ന പരമ്പരയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.