കറുകച്ചാല്‍: 48 വര്‍ഷമായി ദേവി കോട്ടയത്തുനിന്ന് ചെങ്ങന്നൂരിലേക്ക് യാത്രതുടങ്ങിയിട്ട്. ദിവസത്തില്‍ രണ്ടുതവണ അവള് കോട്ടയത്തും ചെങ്ങന്നൂരിലുമെത്തും. നൂറുകണക്കിന് ആളുകള്‍ ദേവിയെ കാത്ത് റോഡരിലും ബസ്സ്റ്റാന്‍ഡിലും നില്ക്കും. മഴയാണെങ്കിലും വെയിലാണെങ്കിലും ദേവി വരുമെന്ന ഉറപ്പ് അവര്‍ക്കെല്ലാമുണ്ട്.
1977-ല്‍ കോട്ടയത്തുനിന്ന് ചെങ്ങന്നൂരിലേക്ക് ആരംഭിച്ച ദേവി ബസ് സര്‍വീസ് ഇന്നും റൂട്ടിലെ വിശ്വസ്ഥനാമമാണ്. ചമ്പക്കര ഇടത്തറ കരുണാകരന്നായരാണ് ബസ് സര്‍വീസ് ആരംഭിച്ചത്.
ബസുകള്‍ അധികമില്ലാത്ത കാലത്ത് കോട്ടയത്തുനിന്ന് പുതുപ്പള്ളി- കറുകച്ചാല്‍- മല്ലപ്പള്ളി- പുറമറ്റം വഴി ചെങ്ങന്നൂരിലേക്ക് ഒരു പെര്‍മിറ്റ് എടുത്തു. പുതിയ ഷാസി വാങ്ങി തൊമ്മച്ചേരിയിലെ വര്‍ക്ക്ഷോപ്പില്‍ ബോഡിചെയ്തു.
ചമ്പക്കര അമ്മയോടുള്ള ആരാധനകൊണ്ട് ദേവിയെന്ന പേരും നല്കി. രണ്ട് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിക്കുന്ന സര്‍വീസ് ആയതിനാല്‍ ചുരുങ്ങിയ കാലംകൊണ്ട് ദേവി യാത്രക്കാരുടെ മനസ്സില്‍ സീറ്റുപിടിച്ചു. മീനടത്തുനിന്ന് രാവിലെ 5.45-നാണ് കോട്ടയത്തേക്ക് പുറപ്പെടുന്നത്. 7.30-ന് കോട്ടയത്തുനിന്ന് ചെങ്ങന്നൂരിലേക്ക് ആദ്യ സര്‍വീസ്.
അക്കാലത്ത് കച്ചവടക്കാരും യാത്രക്കാരുമായി നിരവധി ആളുകള്‍ രാവിലെ ബസ് കാത്ത് നില്‍പ്പുണ്ടാകും. യാത്രക്കാര്‍ക്കുപുറമേ ലോഡ് കണക്കിന് സാധനങ്ങളുമായാണ് ബസ് സഞ്ചരിച്ചിരുന്നത്. മലഞ്ചരക്കുമുതല് കച്ചവടസാമഗ്രികളും ചാക്കുകെട്ടുകളും വഹിച്ചുകൊണ്ടുള്ള യാത്രയായിരുന്നു.വിദ്യാര്‍ഥികള്‍, പ്രായമായവര്‍, കച്ചവടക്കാര്‍ അങ്ങനെ തലമുറകള്‍ മാറിക്കയറിയ ചരിത്രമുണ്ട് ദേവിക്ക്. ബസുകളുടെ എണ്ണം ഇടക്കാലത്ത് മൂന്നായി കൂടിയെങ്കിലും പിന്നീട് നിര്‍ത്തി. ആദ്യം തുടങ്ങിയ ജനകീയ സര്‍വീസ് മാത്രം നിലനിര്‍ത്തി. കരുണാകരന്‍നായര്‍ തന്നെയാണ് ഇപ്പോഴും കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത്. മക്കളും സഹായത്തിനുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.