മട്ടുപാവ് പൂക്കൾ കൊണ്ട് അലങ്കരിച്ച മണികണ്ഠന്റെ വീട്ടു വിശേഷങ്ങൾ നോക്കിയാലോ..!

എടപ്പാൾ: വട്ടംകുളം, ചോലക്കുന്നിലെ മണികണ്ഠൻ്റെ വീടിന്റെ മട്ടുപ്പാവിലെ പൂക്കൃഷി ശ്രദ്ധേയമാകുന്നു. ദിവസവേതനക്കാരനായ ഈ അമ്പത്തിമൂന്നുകാരൻ്റെ വീട് ഇപ്പോൾ കാഴ്ചക്കാരെക്കൊണ്ട് നിറയുകയാണ്.


വീടിന് ചുറ്റും സ്ഥലമില്ലാത്തതിനാൽ ഗ്രോബാഗുകളിലാണ് മണികണ്ഠൻ പൂക്കൾ കൃഷി ചെയ്തത്.

കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് മാധ്യമങ്ങളിൽ വന്ന വ്യത്യസ്തമായ പൂക്കൃഷി വാർത്തകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വർഷം ഇങ്ങനെയൊരു ഉദ്യമത്തിന് അദ്ദേഹം തുടക്കമിട്ടത്.


വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ തന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അദ്ദേഹം പൂക്കൾ നൽകുന്നുണ്ട്. കൂടുതൽ സ്ഥലമുണ്ടായിരുന്നെങ്കിൽ നാട്ടുകാർക്കെല്ലാം കുറഞ്ഞ വിലയിൽ പൂക്കൾ എത്തിക്കാൻ കഴിയുമായിരുന്നുവെന്ന് മണികണ്ഠൻ പറയുന്നു.

മനോഹരമായ ഈ കാഴ്ചകൾ മൊബൈലിൽ പകർത്താനും റീലുകൾ നിർമ്മിക്കാനുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !