പൊലീസ് ഒത്താശയോടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യപിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്

കണ്ണൂർ : പൊലീസ് ഒത്താശയോടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യപിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ചേർന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന ദ്യശ്യങ്ങളാണ് പുറത്തുവിട്ടത്.

ജൂലൈ 17ന് മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശേരി അഡീഷനല്‍ ജില്ല കോടതിയില്‍ എത്തിച്ചതിന് ശേഷമായിരുന്നു സംഭവം. 

ഉച്ചയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാനെന്ന പേരില്‍ തലശേരിയിലെ ബാറിന്റെ പാർക്കിങ്ങിൽ എത്തിച്ചായിരുന്നു മദ്യപാനത്തിനായി പൊലീസ് സഹായം പ്രതികൾക്ക് ലഭിച്ചത്. ജയിലില്‍നിന്നു കൊണ്ടുവരുന്ന കൊലപാതക കേസ് പ്രതികളുടെ അടുത്ത് പൊലീസുകാര്‍ ഉണ്ടാകണമെന്ന ചട്ടം കാറ്റിൽപറത്തിയായിരുന്നു മദ്യപാനം.

പൊലീസുകാരന്‍ പ്രതികളുടെ സമീപത്തില്ലെന്നും ദ്യശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി സസ്പെന്‍‍ഡ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !