തിരുവനന്തപുരം : പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പൊലീസുകാരെ മർദ്ദിച്ച വനിതയടക്കമുള്ള സംഘം അറസ്റ്റിൽ.
നിരവധി കേസിലെ പ്രതിയായ അരുവിക്കര സ്വദേശി അനിത, മഞ്ച സ്വദേശിയായ ജഗ്ഗു എന്ന സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ നെടുമങ്ങാട് പതിനൊന്നാം കല്ലിലെ പെട്രോൾ പമ്പിൽ കാറിൽ എത്തിയ അഞ്ച് സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി അക്രമാസക്തരായപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായരുന്നു.
പിന്നാലെ പൊലീസ് എത്തിയപ്പോൾ സംഘം കടന്നു കളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ ഒളിച്ചിരുന്ന ഇവരെ പിടികൂടാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. എഎസ്ഐ ഷാഫി, പൊലീസ് കോൺസ്റ്റബിൾ അഭിലാഷ് എന്നിവർക്ക് ആണ് പരിക്കേറ്റത്. തുടർന്ന് നെടുമങ്ങാട് നിന്നും കൂടുതൽ പൊലീസ് എത്തി നാലു പേരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് അനിതയെന്നും ഇവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.