പാലാ സ്വദേശിനി തൊട്ടിയിൽ ജോയിയുടെ മകൾ ആൻ ജോ ജസ്റ്റിൻ (16) നിര്യതയായി

പാലാ: ഒരു നാടിൻറെ പ്രാർത്ഥനയും പരിശ്രമങ്ങളും ആൻജോയുടെ ജീവൻ പിടിച്ചു നിർത്താൻ സഹായകമായില്ല.

പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ആൻ ജോ ജസ്റ്റിൻ (16) അല്പം മുൻപ് മരണമടഞ്ഞു. കാൻസർ രോഗത്തെ അതിജീവിക്കാൻ പൊരുതുകയായിരുന്ന ആൻജോ ഒടുവിൽ തോൽവി സമ്മതിച്ച് മരണത്തിന് കീഴടങ്ങി. പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ജോയ് -രമ്യ ദമ്പതി ദമ്പതികളുടെ മൂത്ത പുത്രിയാണ്. 

കലശലായ വയറുവേദനയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഉദരത്തിന് ക്യാൻസർ ആണ് എന്ന് കണ്ടെത്തിയത്. കാരിത്താസിലെ ചികിത്സയെ തുടർന്ന് തിരുവനന്തപുരത്ത് ആർസിസിയിലും ചികിത്സ തുടർന്നു. മകളുടെ ചികിത്സാർത്ഥം അപ്പനും അമ്മയ്ക്കും തൊഴിൽ ചെയ്യാനും സാധിക്കാതിരുന്നത് ആ നിർധന കുടുംബത്തെ വലച്ചപ്പോൾ സഹായത്തിനായി നാട്ടുകാർ കൈ കോർത്തിരുന്നു. 

നാട്ടുകാർ ഒത്തൊരുമിച്ചെങ്കിലും ആൻജോയുടെ ജീവൻ പിടിച്ചുനിർത്താൻ സാധിച്ചില്ല. അല്പം മുൻപ് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.ആൻജോയുടെ ഏക സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.  മൃതദേഹം ഇന്ന് മൂന്നാനി YMCA സമീപത്തുള്ള ഭവനത്തിൽ കൊണ്ടുവരും സംസ്കാരം നാളെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !