ന്യൂഡൽഹി: 79-ാമാത് സ്വാതന്ത്യ ദിനത്തിന് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌തു.
സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. കേന്ദ്ര സർക്കാരിൻ്റെ പ്രധാന പദ്ധതികളിലൊന്നായ 'ജൽ ജീവൻ മിഷ'നെ കുറിച്ച് പ്രസംഗത്തില്‍ രാഷ്‌ട്രപതി പരാമർശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുക എന്നത് രാജ്യത്തെ പൗരൻ്റെ അവകാശമാണെന്ന് മുർമു പറഞ്ഞു. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക നഗര പ്രദേശങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയായ 'അമൃത്' (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ) പ്രകാരം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനായെന്ന് മുർമു പറഞ്ഞു."വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനായി. പിന്നാക്ക സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ പുരോഗതിയുടെ പാതയിലാണ്. ഇന്ത്യ ജനാധിപത്യത്തിൻ്റെ ജനനിയാണ്. രാജ്യത്തെ എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കുന്നതാണ് ലക്ഷ്യം. ഇന്ത്യ ആത്മ വിശ്വാസത്തോടെ സ്വയം പര്യാപ്‌തതിയലേയ്ക്ക് നീങ്ങുന്നു. ഭരണഘടനയും ജനാധിപത്യവുമാണ് രാജ്യത്തെ പരമോന്നതം". മുർമു കൂട്ടിച്ചേർത്തു. വിഭജന ഭീതി ദിനാചരണത്തെ പരാമർശിക്കുകയും വിഭജനത്തിൻ്റെ നാളുകളെ മറക്കരുതെന്നും രാഷ്‌ട്രപതി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തിൻ്റെ സാമ്പത്തിക, സാങ്കേതിക പുരോഗതിയെ കുറിച്ചും സംസാരിച്ചു. രാജ്യ പുരോഗതിയിലെ നിർമിത ബുദ്ധിയുടെ പങ്കിനെ കുറിച്ചും മുർമു സംസാരിച്ചു. 2047 ഓടെ രാജ്യത്തെ എഐയുടെ ആഗോള ഹബ്ബായി മാറ്റുമെന്നും മുർമു കൂട്ടിച്ചേർത്തു. രാജ്യത്തെ ആരോഗ്യ പുരോഗതി മാതൃകാപരമായ രീതിയിലാണ് നീങ്ങുന്നതെന്നും മുർമു പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ രാജ്യം നടത്തിയ നിർണായക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്‌ച പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം എടുത്തു പറയുകയും പ്രതിരോധ മേഖലയിലെ ഐക്യത്തെ പ്രശംസിക്കുകയും ചെയ്‌തു. "ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിലെ ഉത്തമ ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു." മുർമു പറഞ്ഞു.രാഷ്ട്രത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടി രാജ്യത്തിൻ്റെ ഐക്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 'മെയ്ക്ക്-ഇൻ-ഇന്ത്യ' കാമ്പെയിൻ, 'ആത്മനിർഭർ ഭാരത് അഭിയാൻ' തുടങ്ങിയ ദേശീയ സംരംഭങ്ങൾക്ക് മഹാത്മാഗാന്ധി പ്രചോദനം നൽകുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യൻ ഉത്‌പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ദൃഢനിശ്ചയം ചെയ്യാമെന്നും രാജ്യത്തെ കരകൗശല വിദഗ്‌ധരെ പിന്തുണയ്ക്കണമെന്നും മുർമു അഭ്യർഥിച്ചു. ഇന്ത്യൻ രാഷ്‌ട്രപതിയായി ദ്രൗപതി മുർമു അധികാരമേറ്റതിന് ശേഷമുള്ള നാലാമത്തെ സ്വാതന്ത്ര്യ ദിനാഘോഷമാണ് ഈ വർഷത്തേത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.