കുമരനെല്ലൂർ: തപസ്യ കലാ സാഹിത്യവേദി കുമരനെല്ലൂർ യൂണിറ്റിന്റെ സംഘടിപ്പിച്ച വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണവും രാമായണ ക്വിസ് മത്സരവും കപ്പൂർ പൊയിലിയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു.
യൂണിറ്റ് പ്രസിഡന്റ് വിജയകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി അക്കിത്തം നാരായണൻ ശങ്കുണ്ണി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി ശ്രീദേവ് കപ്പൂർ സ്വാഗതവും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. രാജഗോപാൽ പള്ളിപ്പുറം രാമായണ ക്വിസ് മത്സരത്തിന് നേതൃത്വവും നൽകി.
മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.