തിരുവനന്തപുരം: മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ഭാഗത്തു രാത്രി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ ഭാഗത്ത് 02.08.2025 തീയതി മുതൽ 09.08.2025 തീയതി വരെ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ പണി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.* കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകൂന്ന വാഹനങ്ങൾ തിരുവല്ലം - അമ്പലത്തറ – അട്ടക്കുളങ്ങര - സ്റ്റാച്യു- വി.ജെ.റ്റി- പാറ്റൂർ - ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
* കഴക്കൂട്ടം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്ക് പോകൂന്ന വാഹനങ്ങൾ ചാക്ക സർവ്വീസ് റോഡു വഴി പേട്ട - പാറ്റൂർ - ആശാൻ സ്ക്വയർ- പാളയം -സ്റ്റാച്യൂ - അട്ടകുളങ്ങര – മണക്കാട് - തിരുവല്ലം വഴി പോകേണ്ടതാണ്.
* കിള്ളിപ്പാലം- പവർഹൗസ് റോഡ് ഭാഗത്ത് നിന്നും ഈഞ്ചക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൂരക്കാട്ടു പാളയം - തമ്പാനൂർ - പനവിള- ആശാൻ സ്ക്വയർ - പാറ്റൂർ - ചാക്ക വഴിയോ, ശ്രീ കണ്ഠേശ്വരം - ഉപ്പിടാമൂട് - പേട്ട - ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
* കോവളം ഭാഗത്തു നിന്നും എയർപ്പോർട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത പരിത്തിക്കുഴി സർവ്വീസ് റോഡ് വഴി കല്ലുമൂട് - വലിയതുറ ശംഖുമുഖം റോഡിലേക്ക് തിരിഞ്ഞു പോകേണ്ടതാണ്.
* അട്ടക്കുളങ്ങര ഭാഗത്തു നിന്നും ചാക്ക ഭാഗത്തേക്കും പോകുന്ന കാർ ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ വാഴപ്പള്ളി- ശ്രീകണ്ഠേശ്വരം - ഉപ്പിടാമൂട് - നാലുമുക്ക് - പേട്ട – ചാക്ക വഴിയും പോകേണ്ടതാണ്.
* തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 0471-2558731, 9497990005 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.